Advertisment

ഗുരുവായൂർ ദേവസ്വത്തിലെ 34 ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

New Update

publive-image

തൃശ്ശൂർ: ഗുരുവായൂര്‍ ദേവസ്വത്തില്‍ 501 ജീവനക്കാര്‍ക്കായി ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 34 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് സ്ഥിരീകരിച്ച ദേവസ്വം ജീവനക്കാരുടെ എണ്ണം 99 ആയി. നാളെയും പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ആഴ്ച മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. പൂജകള്‍ മാത്രം മുടക്കമില്ലാതെ നടക്കുന്നുണ്ട്.

Advertisment