Advertisment

ഹജ്ജ് കര്‍മ്മത്തിനുള്ള അപേക്ഷകള്‍ നാളെ മുതല്‍ സ്വീകരിക്കും

New Update

publive-image

Advertisment

കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ച ഹജ്ജിന്റെ ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് അടുത്തവര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനുള്ള അപേക്ഷകള്‍ നാളെ മുതല്‍ നവംബര്‍ 17 വരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന സ്വീകരിക്കും. ഓണ്‍ലൈനായും നേരിട്ടും അപേക്ഷകള്‍ സമര്‍പ്പിക്കാം.

ഡിസംബര്‍ അവസാനവാരം തീര്‍ഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനവും ഡിസംബറില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ നടക്കും. രാജ്യത്തെ വിവിധ എംബാര്‍ക്കേഷന്‍ പോയന്റുകളില്‍നിന്ന് സര്‍വിസ് നടത്തുന്ന വിമാനകമ്പനികളുടെ ടെന്‍ഡര്‍ നടപടികള്‍ ഒക്‌ടോബറില്‍ പൂര്‍ത്തിയാകും. ജൂലൈ ഒന്നുമുതല്‍ ആഗസ്റ്റ് മൂന്നുവരെയാണ് ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസ്. തീര്‍ഥാടകരുടെ മടക്കയാത്ര ആഗസ്റ്റ് 14 മുതലാണ് ആരംഭിക്കുന്നത്.

ഫെബ്രുവരി 22നകം ഫ്‌ലൈറ്റ് ഷെഡ്യൂള്‍ വിമാനകമ്പനികള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയെ അറിയിക്കും. അവസരം ലഭിച്ചവര്‍ക്ക് ആദ്യഗഡു അടക്കുന്നതിനും തുക അടച്ചതിന്റെ പേഇന്‍ സ്ലിപ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ജനുവരി 15 ആണ്. ജനുവരി 31 ആണ് പാസ്‌പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി.

Advertisment