Advertisment

ചന്ദ്രയാൻ രണ്ടിന്‍റെ നാലാംഘട്ട ചന്ദ്ര ഭ്രമണപഥ മാറ്റം വിജയകരമായി പൂർത്തിയായി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബംഗളൂരു: ചന്ദ്രയാൻ രണ്ടിന്‍റെ നാലാംഘട്ട ഘട്ട ചന്ദ്ര ഭ്രമണപഥ മാറ്റം കൂടി വിജയകരമായി പൂർത്തിയായി. വൈകിട്ട് 6:37 ഓടെയാണ്  ഭ്രമണപഥ മാറ്റം പൂർത്തിയായത്.

Advertisment

publive-image

ചന്ദ്രനിൽ നിന്ന് 124 കിലോമീറ്റർ അടുത്ത ദൂരവും 164 കിലോമീറ്റ‌ർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ രണ്ട് ഇപ്പോൾ.

ആഗസ്റ് 20 ന് ചന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷമുള്ള നാലാമത്തെ ഭ്രമണപഥ മാറ്റമാണ് ഇന്ന് വൈകിട്ട് പൂർത്തിയായത്. വൈകിട്ട് 6:18ന് ആരംഭിച്ച ഭ്രമണപഥമാറ്റം 1155 സെക്കന്റുകൾ (19.25 മിനുട്ട്) കൊണ്ട് പൂർത്തിയായി. സെപ്റ്റംബർ ഒന്നിനാണ് അവസാനഘട്ടം ഭ്രമണപഥ മാറ്റം നടക്കുക.

വൈകിട്ട് ആറ് മണിക്കും ഏഴ് മണിക്കും ഇടയിൽ നടക്കുന്ന ഈ ഭ്രമണപഥ മാറ്റത്തോടെ ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള വർത്തുള ഭ്രമണപഥത്തിൽ ചന്ദ്രയാൻ രണ്ട് എത്തും. സെപ്റ്റംബർ രണ്ടിനായിരിക്കും ചാന്ദ്രയാൻ രണ്ട് ഓർബിറ്ററും വിക്രം ലാൻഡറും വേർപെടുക. സെപ്റ്റംബർ ഏഴിന് പുലർച്ചെ പുലർച്ചെ 1:30നും 2.30നും ഇടയിലായിരിക്കും ചന്ദ്രയാൻ രണ്ട് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുക. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവപ്രദേശത്തെ മാൻസിനസ് സി, സിംപ്ലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് വിക്രം ലാൻഡർ ഇറക്കാൻ ഇസ്റോ പദ്ധതിയിട്ടിട്ടുള്ളത്.

 

Advertisment