Advertisment

ഹരിപ്പാട് ന​ഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ കൊവിഡ് ബാധിതനായ ആൾ എത്തിയിരുന്നതായി വ്യാജ പ്രചാരണം: പ്രവാസി മലയാളിക്ക് എതിരെ പൊലീസ് കേസെടുത്തു

New Update

ഹരിപ്പാട്: നഗരത്തിലെ ചില വ്യാപാര സ്ഥാപനങ്ങളിൽ കൊവിഡ് ബാധിതനായ ആൾ എത്തിയിരുന്നതായി വ്യാജ പ്രചാരണം നടത്തിയതിന് പ്രവാസി മലയാളിക്ക് എതിരെ പൊലീസ് കേസെടുത്തു.

Advertisment

publive-image

കച്ചേരി ജംഗ്ഷനിലെ കടകളിൽ കൊവിഡ് ബാധിതനായ ആൾ എത്തിയിരുന്നതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയതിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൊലീസിൽ പരാതി നൽകിയിരുന്നു.

പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി. ബഹ്റൈനിലുള്ള വീയപുരം സ്വദേശി കോശി തോമസിനെതിരെ കേസെടുത്തതായി സി ഐ ഫയാസ് പറഞ്ഞു.

Advertisment