Advertisment

ഫോട്ടോ ജേര്‍ണലിസ്റ്റും നോവലിസ്റ്റുമായ ഹരിശങ്കര്‍ അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: മംഗളം മുന്‍ ഫോട്ടോഗ്രാഫറും നോവലിസ്റ്റുമായ ഹരിശങ്കര്‍(48) അന്തരിച്ചു. ഒരാഴ്ചയായി മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അടുത്തകാലം വരെ മംഗളം ദിനപത്രത്തിലെ സ്റ്റാഫ് ഫോട്ടോഗ്രാഫറായിരുന്നു. അന്തരിച്ച ആര്‍ട്ടിസിറ്റ് ശങ്കരന്‍കുട്ടിയുടെ മകനാണ് ഹരിശങ്കര്‍.

Advertisment

publive-image

സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം മുട്ടമ്പലം വൈദുതി ശ്മശാനത്തില്‍. മൃതദേഹം മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കോട്ടയം പ്രസ് ക്ലബ്ബിനു മുന്നില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് പരുത്തുംപാറയിലെ വീട്ടിലേക്ക് കൊണ്ടു പോകും.

സഹോദരങ്ങള്‍: ഋഷിശങ്കര്‍, അമ്മു. മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുളള വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Advertisment