Advertisment

ഹ​രി​യാ​ന​യി​ല്‍ഓരാഴ്ചത്തേയ്ക്ക് ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി

New Update

ച​ണ്ഡി​ഗ​ഡ്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ഹ​രി​യാ​ന​യി​ല്‍ ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ച് മു​ത​ല്‍ ഒ​രാ​ഴ്ച​ത്തേ​ക്കാ​ണ് ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍, ബാ​ങ്ക്, അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ എ​ന്നി​വ​യെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ച​ര​ക്ക് ഗ​താ​ഗ​ത​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Advertisment

publive-image

ബ​സു​ക​ള്‍, മെ​ട്രോ എ​ന്നി​വ 50 ശ​ത​മാ​നം യാ​ത്ര​ക്കാ​രു​മാ​യി സ​ര്‍​വീ​സ് ന​ട​ത്താം. ടാ​ക്സി കാ​റു​ക​ളി​ല്‍ ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍​ക്ക് യാ​ത്ര ചെ​യ്യാം. ട്രെ​യി​ന്‍ സ​ര്‍​വീ​സി​നും ത​ട​സ​മി​ല്ല. പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല. തീ​യ​റ്റ​റു​ക​ള്‍, മാ​ളു​ക​ള്‍, മാ​ള്‍, ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്, ജിം​നേ​ഷ്യം, സ്പോ​ര്‍​ട്സ് കോം​പ്ല​ക്സ്, നീ​ന്ത​ല്‍​ക്കു​ളം, പാ​ര്‍​ക്ക്, ബാ​ര്‍, ഓ​ഡി​റ്റോ​റി​യം തു​ട​ങ്ങി​യ​വ അ​ട​ച്ചി​ടും.

ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​ന്ന​ലെ 13,322 പേ​ര്‍​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

HARIYANA LOCKDOWN
Advertisment