Advertisment

ബഹിരാകാശ രംഗത്ത് അറബ് ലോകത്തിന്റെ പെരുമ ; ഹസ അല്‍ മന്‍സൂരി ബഹിരാകാശ കേന്ദ്രത്തിലിറങ്ങി; യുഎഇക്ക് ഇത് ചരിത്ര നേട്ടം 

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

യുഎഇ : യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികന്‍ ഹസ അല്‍ മന്‍സൂരി ഉള്‍പ്പെടുന്ന സംഘം രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലെത്തി. രണ്ട് സഹയാത്രികര്‍ക്കൊപ്പമാണ് മന്‍സൂരി ബഹിരാകാശ നിലയത്തിലെത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ കാലുകുത്തി ഹസ അല്‍ മന്‍സൂരി യു.എ.ഇയുടെ അഭിമാനമായി. ബഹിരാകാശത്ത് കാലു കുത്തുന്ന അറബു ലോകത്തു നിന്നുള്ള ആദ്യത്തെ വ്യക്തിയായി ഇതോടെ ഹസന്‍ മാറി.

Advertisment

publive-image

മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രമാണ് (എം.ബി.ആര്‍.എസ്.സി) ഇതു സംബന്ധിച്ച വിജയ പ്രഖ്യാപനം നടത്തിയത്. റഷ്യയുടെ സോയുസ് എം.എസ് 15 ബഹിരാകാശ പേടകത്തിലാണ് ഹസ അല്‍ മസൂരിയടക്കം മൂന്നു പേര്‍ യാത്ര തിരിച്ചത്.

ഖസാകിസ്ഥാനിലെ ബേക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നായിരുന്നു യു.എ.ഇയുടെ ചരിത്ര കുതിപ്പ്. ഭൂമിയുടെ ഒന്നാം ഭ്രമണപഥത്തെ ചുറ്റി 6:17ഓടെ മൂവരും സുരക്ഷിതമായി ബഹിരാകാശത്ത് എത്തി. യു.എ.ഇ സമയം രാത്രി 11:44നാണ് പേടകം ബഹിരാകാശത്തെത്തിയത്. അടുത്ത മാസം മൂന്നു വരെ ഹസ്സ സ്‌പേസ് സ്റ്റേഷനില്‍ ഗവേഷണങ്ങളുമായി തുടരും.

മുഴുവന്‍ അറബ് ജനതക്കുമുള്ള സന്ദേശമാണ് ഹസ്സയുടെ നേട്ടമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ട്വീറ്റ് ചെയ്തു

Advertisment