Advertisment

ജ​സ്റ്റീ​സ് സി.​കെ. അ​ബ്ദു​ള്‍ റ​ഹീം കേ​ര​ള ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സാ​യി ജ​സ്റ്റീ​സ് സി.​കെ. അ​ബ്ദു​ള്‍ റ​ഹീ​മി​നെ നി​യ​മി​ച്ചു. കേ​ര​ള​ത്തി​നു പു​റ​മേ മ​ദ്രാ​സ്, രാ​ജ​സ്ഥാ​ന്‍, പ​ഞ്ചാ​ബ്-​ഹ​രി​യാ​ന, ഹി​മാ​ച​ല്‍ പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​ക​ളി​ലും ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സു​മാ​രെ നി​യ​മി​ച്ചു​കൊ​ണ്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി.

Advertisment

publive-image

മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സാ​യി ജ​സ്റ്റീ​സ് വി​നീ​ത് കോ​ത്താ​രി​യെ​യാ​ണ് നി​യ​മി​ച്ച​ത്. സ്ഥ​ലം​മാ​റ്റ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് വി.​കെ. താ​ഹി​ല്‍​ര​മാ​നി ന​ല്‍​കി​യ രാ​ജി രാ​ഷ്ട്ര​പ​തി സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സി​നെ നി​യ​മി​ച്ച​ത്.

രാ​ജ​സ്ഥാ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ജ​സ്റ്റീ​സ് എം. ​റ​ഫീ​ഖി​നെ​യും ഹി​മാ​ച​ല്‍ പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യി​ല്‍ ജ​സ്റ്റീസ് ഡി.​സി. ചൗ​ധ​രി​യെ​യും പ​ഞ്ചാ​ബ് -ഹ​രി​യാ​ന ഹൈ​ക്കോ​ട​തി​യി​ല്‍ ജ​സ്റ്റീ​സ് രാ​ജീ​വ് ശ​ര്‍​മ്മ​യെ​യും ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സു​മാ​രാ​യി നി​യ​മി​ച്ചു.

കേ​ര​ള, രാ​ജ​സ്ഥാ​ന്‍, പ​ഞ്ചാ​ബ്-​ഹ​രി​യാ​ന, ഹി​മാ​ച​ല്‍​ പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​ക​ളി​ലെ ചീ​ഫ് ജ​സ്റ്റീ​സു​മാ​രെ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീസു​മാ​രാ​യി നി​യ​മ​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സു​മാ​രു​ടെ നി​യ​മ​നം.

Advertisment