Advertisment

'പ്രണയം കണ്ണില്ലാത്തതും എടുത്തുചാട്ട സ്വഭാവമുള്ളതുമാണ് ; പ്രായപൂര്‍ത്തിയായവരുടെ സ്വകാര്യ കാര്യത്തില്‍ ഇടപെടേണ്ട , മറ്റുള്ളവരെപ്പോലെ തുല്യമായി പഠിക്കാനുള്ള അവകാശം നല്‍കിയാല്‍ മതിയെന്ന് ഹൈക്കോടതി

New Update

കൊച്ചി: ഒടിച്ചോളിയ വിദ്യാര്‍ത്ഥികള്‍ക്ക് പുനപ്രവേശനം നിഷേധിച്ച കോളേജ് മാനേജ്‌മെന്റിന്റെ തീരുമാനത്തെ അസാധുവാക്കി ഹൈക്കോടതി വിധി. 'പ്രണയം കണ്ണില്ലാത്തതും എടുത്തുചാട്ട സ്വഭാവമുള്ളതുമാണ്. പക്ഷേ അത് വ്യക്തിപരമായ കാര്യമാണ്. പ്രായപൂര്‍ത്തിയായ ഒരാളുടെ അവകാശവും സ്വാതന്ത്ര്യവുമാണ് പ്രണയവും അതിലുള്ള തീരുമാനങ്ങളും' എന്ന് ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് പറഞ്ഞു.

Advertisment

publive-image

പ്രമുഖ കോളേജിലെ ബിബിഎ വിദ്യാര്‍ത്ഥികളായിരുന്ന പെണ്‍കുട്ടിയും ആണ്‍കുട്ടിയും പ്രണയത്തിലാവുകയും പിന്നീട് ഒളിച്ചോടുകയുമായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ ഇവര്‍ പഠനം തുടരാനാഗ്രഹിച്ച് കോളേജിലെത്തിയെങ്കിലും കോളേജ് അധികൃതര്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു. ഈ തീരുമാനം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. പ്രണയവും ഒളിച്ചോട്ടവും ചിലര്‍ക്ക് പാപമാണ് മറ്റു ചിലര്‍ക്കങ്ങനെയല്ല. എങ്ങനെയായാലും അത് വ്യക്തിപരമായ കാര്യം മാത്രമാണ്' കോടതി പറഞ്ഞു.

പെണ്‍കുട്ടി 20 വയസ്സും ആണ്‍കുട്ടി 21 വയസ്സുകാരനുമാണ്. പ്രായപൂര്‍ത്തിയായവരുടെ സ്വകാര്യ കാര്യത്തില്‍ ഇടപെടേണ്ടെന്നും മറ്റുള്ളവരെപ്പോലെ തുല്യമായി പഠിക്കാനുള്ള അവകാശം നല്‍കിയാല്‍ മതിയെന്നും കോടതി പറഞ്ഞു.

Advertisment