Advertisment

ക​ലാ​ല​യ​ങ്ങ​ള്‍ പ​ഠി​ക്കാ​നു​ള്ള​താ​ണ് സ​മ​ര​ത്തി​നു​ള്ളതല്ല: ക​ലാ​ല​യ​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി സ​മ​രം നി​രോ​ധി​ച്ച് ഹൈ​ക്കോ​ട​തി​

New Update

കൊ​ച്ചി: ക​ലാ​ല​യ​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി സ​മ​രം നി​രോ​ധി​ച്ചു​കൊ​ണ്ട് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. സ​മ​ര​ങ്ങ​ള്‍ മൂ​ലം ക​ലാ​ല​യ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം ത​ട​സ​പ്പെ​ടു​ത്ത​രു​ത്. ക​ലാ​ല​യ​ങ്ങ​ള്‍ പ​ഠി​ക്കാ​നു​ള്ള​താ​ണ് സ​മ​ര​ത്തി​നു​ള്ള​ത​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

Advertisment

publive-image

ക​ലാ​ല​യ​ങ്ങ​ള്‍​ക്ക് ഉ​ള്ളി​ല്‍ മാ​ര്‍​ച്ച്‌, ഘൊ​രാ​വോ, പ​ഠി​പ്പ് മു​ട​ക്ക് അ​ട​ക്ക​മു​ള​ള പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​നോ പാ​ടി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. സ്കൂ​ളു​ക​ള്‍​ക്കും കോ​ട​തി വി​ധി ബാ​ധ​ക​മാ​കും.

കോ​ള​ജു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി രാ​ഷ്ട്രീ​യം നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട 15 ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ന​ട​പ​ടി. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​നം നി​രോ​ധി​ച്ച്‌ നി​ര​വ​ധി ഉ​ത്ത​ര​വു​ക​ള്‍ ഉ​ണ്ടാ​യി​ട്ടും സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് കാ​ണി​ച്ചാ​യി​രു​ന്നു ഹ​ര്‍​ജി​ക​ള്‍.

Advertisment