Advertisment

സംസ്ഥാനത്ത് കേന്ദ്രത്തിന്റെ ഇടപെടല്‍ വര്‍ധിക്കുകയാണെങ്കില്‍ ബംഗാളില്‍ സി.ബി.ഐയ്ക്കെതിരേ മമതാ ബാനര്‍ജി ചെയ്തതുപോലെ നിലപാടെടുക്കേണ്ടി വരും ;മുന്നറിയിപ്പുമായി എച്ച്.ഡി കുമാരസ്വാമി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതാക്കള്‍ക്കെതിരെ ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന വ്യാപക റെയ്ഡിനെതിരെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രംഗത്ത്.

Advertisment

publive-image

തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പക പോക്കല്‍ നടത്താന്‍ മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചാല്‍ മമത ബാനര്‍ജിയുടെ തന്ത്രം പയറ്റുമെന്ന മുന്നറിയിപ്പുമായാണ് എച്ച്.ഡി കുമാരസ്വാമി രംഗത്തെത്തിയത്.

‘സംസ്ഥാനത്ത് കേന്ദ്രത്തിന്റെ ഇടപെടല്‍ വര്‍ധിക്കുകയാണെങ്കില്‍ ബംഗാളില്‍ സി.ബി.ഐയ്ക്കെതിരേ മമതാ ബാനര്‍ജി ചെയ്തതുപോലെ നിലപാടെടുക്കേണ്ടി വരും കുമാരസ്വാമി.ആദായനികുതി വകുപ്പ് റെയ്ഡുകളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യഥാര്‍ത്ഥ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആരംഭിച്ചിരിക്കുകയാണ്.

രാഷ്ട്രീയ പകപോക്കലിനായി ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥന്‍ ബാലകൃഷ്ണന്‍ പ്രധാനമന്ത്രിയെ സഹായിക്കുകയാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ എതിരാളികളെ തെരഞ്ഞെടുപ്പ് സമയത്ത് അപമാനിക്കുകയാണ്. ഇത് വളരെ ദുഃഖകരമാണ്.’ കുമാരസ്വാമി പറഞ്ഞു.

Advertisment