Advertisment

ഡൽഹിയിലെ ആരോഗ്യ അടിയന്തരാവസ്ഥ ; ഉത്തരവ് പാലിക്കുന്നത് ഉറപ്പ് വരുത്താൻ സർക്കാർ നിരീക്ഷണം ശക്തമാക്കി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി : ഡൽഹിയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ മലിനീകരണം കുറക്കാൻ ഇറക്കിയ ഉത്തരവ് പാലിക്കുന്നത് ഉറപ്പ് വരുത്താൻ സർക്കാർ നിരീക്ഷണം ശക്തമാക്കി. ഇന്നു മുതൽ നഗരത്തിലെ വിദ്യാലയങ്ങൾക്ക് അവധി നൽകി. സർക്കാർ ജീവനക്കാരുടെ ജോലി സമയം പുനക്രമികരിച്ചു. വായു മലിനീകരണം നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കുന്ന റിപ്പോർട്ട് തിങ്കളാഴ്ച്ച മലിനീകരണ നിയന്ത്രണ അതോറിറ്റി സുപ്രിം കോടതിയ്ക്ക് കൈമാറും.

Advertisment

publive-image

ഇന്നലെയാണ് ഡൽഹി നഗരത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വിദ്യാലയങ്ങൾക്ക് ഇന്നു മുതൽ ചൊവ്വാഴിച്ചവരെ അവധി നൽകി. സർക്കാർ ഓഫിസുകളുടെ പ്രവർത്തനം ഒമ്പതര മുതൽ 6 വരെയും രാത്രി പത്തര മുതൽ 7 വരെ എന്നിങ്ങനെയായി പുനക്രമീകരിച്ചു.

കുട്ടികൾ പുറത്തിറങ്ങി കളിക്കുന്നതിനും പ്രഭാത സവാരിക്കും നിയന്ത്രണം ഏർപ്പെടുത്തി. പല മേഖലകളിലും മൂടൽ മഞ്ഞ് രൂക്ഷമായതോടെ കാഴ്ച്ച പരിധി കുറയുന്ന സാഹചര്യവുമുണ്ട്. മുഖാവരണം ധരിച്ച് പുറത്തിറങ്ങാനാണ് സർക്കാറിന്റെ അഭ്യർത്ഥ.

നിർമാണ പ്രവർത്തനങ്ങൾ ഈ മാസം 5 വരെ വിലക്കുകയും ശീതകാലം കഴിയുന്നവരെ പടക്കങ്ങൾ പൊട്ടിക്കുന്നത് നിരോധിച്ച് ഇന്നലെ മലിനീകരണ നിയന്ത്രണ അതോറിറ്റി ഉത്തരവിറക്കിയിരുന്നു.

Advertisment