Advertisment

നടക്കാനായി തിരഞ്ഞെടുക്കേണ്ട സമയം ഏത്? 

New Update

വ്യായാമം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർ ആദ്യം തിരഞ്ഞെടുക്കുന്നത് നടത്തം

ആയിരിക്കും. എന്നാല്‍ രാവിലെയാണോ വൈകുന്നേരമാണോ ഇതിനു ഏറ്റവും അനുയോജ്യാമായ സമയമെന്ന് എല്ലാവര്‍ക്കും ഉള്ള സംശയമാണ്.

Advertisment

publive-image

ഏതു സമയത്തു നടന്നാലും അത് ശരീരത്തിനു ഗുണം മാത്രമേ നൽകൂ എന്ന് നിങ്ങൾക്ക് വാദിക്കാം. എന്നാലും രാവിലെയുള്ള നടത്തമാണ് കൂടുതല്‍ ആരോഗ്യപ്രദമെന്നു മുംബൈ നാനാവതി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നടത്തിയ പഠനം പറയുന്നു.

ഹൈപ്പര്‍ ടെന്‍ഷന്‍, സ്ട്രോക്ക്, ഹൃദ്രോഗം എന്നിവയില്‍ നിന്നെല്ലാം രക്ഷ നേടാന്‍ പറ്റിയ വ്യായാമമാണ് നടത്തം. അതിരാവിലെയുള്ള നടത്തമാണ് കാര്‍ഡിയോ വാസ്കുലാര്‍ ഗുണങ്ങള്‍ ഏറെനല്‍കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു.

വർധിച്ച ഹൃദയാരോഗ്യക്ഷമത കൈവരിക്കാനും എല്ലുകളെ ശക്തിപ്പെടുത്താനും ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പു കളയാനും മസിലുകളുടെ കായികക്ഷമതാ ശേഷി വളർത്താനും ആഗ്രഹിക്കുന്നുവെങ്കിൽ, ദിവസവും കുറഞ്ഞത് 30 മിനിറ്റ് നടക്കാനായി മാറ്റി വയ്ക്കണം.

ശരീരത്തിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ ഏറ്റവും ഉചിതം രാവിലെയുള്ള നടത്തമാണെന്ന്ഗവേഷകര്‍ പറയുന്നു. പതിവായി നടക്കുന്നത് രക്തത്തിലെ 'നല്ല' കൊളസ്ട്രോൾ അളവ് വർധിപ്പിക്കും.ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കും.

health walking time
Advertisment