Advertisment

കാലവര്‍ഷം നാളെ കേരള തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ; നാളെയും മറ്റന്നാളും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത ?; ഇത്തവണ മഴകുറയാന്‍ സാധ്യതയില്ല

New Update

തിരുവനന്തപുരം: പ്രതീക്ഷിച്ചതില്‍ നിന്നും അല്‍പ്പം വൈകി കാലവര്‍ഷം നാളെ കേരള തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെയും മറ്റന്നാളും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും മുന്നയിപ്പുണ്ട്. കേരളത്തിലിപ്പോള്‍ കാലവര്‍ഷത്തിന് അനുകൂല സാഹചര്യമാണുള്ളതെന്നും ഇത്തവണ മഴകുറയാന്‍ സാധ്യതയില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

Advertisment

publive-image

ജൂണ്‍ ആറിന് കാലവര്‍ഷം ആരംഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്‍പ് അറിയിച്ചിരുന്നത്. ഇത് നാലുദിവസം മുന്നോട്ടോ പിന്നോട്ടോ ആകാമെന്നും സൂചിപ്പിച്ചിരുന്നു. ആദ്യഘട്ട പ്രവചനങ്ങളനുസരിച്ച് ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് ഒട്ടുമിക്ക ജില്ലകളിലും കനത്തമഴ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരള-കന്യാകുമാരി തീരത്ത് അറബിക്കടലിന്റെ കിഴക്ക് മധ്യഭാഗത്തായി ഞായറാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് മിക്കയിടങ്ങളിലും വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തമഴയ്ക്കും കാരണമാകുമെന്നാണ് മുന്നറിയിപ്പ്. കേരള- കര്‍ണാടക തീരങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 35 മുതല്‍ 45 വരെ കിലോമീറ്റര്‍വരെ ആയേക്കും. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

അഞ്ചുവര്‍ഷത്തിനിടെ കാലവര്‍ഷം നേരത്തെ എത്തിയത് 2018-ലാണ്. അന്ന് മേയ് 29നായിരുന്നു കാലവര്‍ഷം എത്തിയത്. 2016-ലും കാലവര്‍ഷം ജൂണ്‍ എട്ടിനാണെത്തിയത്.

Advertisment