Advertisment

കാലവര്‍ഷം വീണ്ടും ശക്തി പ്രാപിക്കുന്നു....ഇന്ന് പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തി പ്രാപിക്കുന്നു. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ചില ഭാഗങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Advertisment

 

publive-image

 

അടുത്ത 24 മണിക്കൂറില്‍ അറബിക്കടലിന്‍റെ വടക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ ഈ ഭാഗങ്ങളിലേക്കു പോകരുതെന്ന് മുന്നണിയിപ്പ് നല്‍കിയിട്ടുണ്ട്.

വ്യാഴാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ രൂപമെടുത്ത ഹിക ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാത്രിയോടെ ഒമാന്‍തീരം കടക്കും. കേരളം ഹികാ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ ഇല്ല.

Advertisment