Advertisment

പെരുമഴ : എറണാകുളത്ത് വെള്ളക്കെട്ടും ഗതാഗത സ്തംഭനവും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: എറണാകുളം ജില്ലയിൽ കനത്ത മഴ തുടരുന്നു. ഇതേത്തുടർന്ന് പല സ്ഥലങ്ങളിലും വലിയ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതസ്തംഭനം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ട്രെയിൻ ഗതാഗതം നിർത്തിവെച്ചിട്ടുണ്ട്. തിങ്കളാഴ്ച ദിവസമായതിനാൽ ഓഫീസുകളിലേക്കും മറ്റും പോകേണ്ടവരെ ഇത് സാരമായി ബാധിച്ചു. കൊച്ചി നഗരത്തിന്റെ വടക്കൻ മേഖലയിലും ഗുരുതരമായ വെള്ളക്കെട്ട് ഉണ്ടായി.

Advertisment

publive-image

വെള്ളക്കെട്ട് കാരണം ട്രെയിൻ ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിർത്തിവെച്ചിട്ടുണ്ട്.

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും വെള്ളം കയറിയിട്ടുണ്ട്. ഇതേത്തുടർന്ന് ബസ് സർവീസും തടസപ്പെട്ടു. കടകളിലേക്ക് വെള്ളം കയറുകയും വെള്ളക്കെട്ട് കാരണം ചില പമ്പുകൾ അടച്ചിട്ടു.കൊച്ചി മെട്രോ റെയിൽ മുക്കം യാർഡിൽ വെള്ളക്കെട്ട് ഉണ്ടായി.

Advertisment