Advertisment

സംസ്ഥാനത്ത് വെള്ളിയാഴ്ചയും ശനിയാഴ്ചയും കനത്തമഴയ്ക്ക് സാധ്യത, എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചയും ശനിയാഴ്ചയും കനത്തമഴയ്ക്ക് സാധ്യത. ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.

Advertisment

publive-image

ശനിയാഴ്ചയും എട്ടു ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

ശനിയാഴ്ച രാത്രി 11.30 വരെ കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളില്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല വീശിയടിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

 

heavy rain kerala
Advertisment