Advertisment

കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു; മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 115 മുതൽ 204.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.

Advertisment

publive-image

മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 50 കിലോമീറ്റർ വേഗത്തിൽ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളത് മുൻനിർത്തിയാണ് മുന്നറിയിപ്പ്. കേരള, കർണാടക, ലക്ഷദീപ് തീരങ്ങളിലാണ് നിർദേശം നൽകിയിട്ടുള്ളത്.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ, നദിക്കരകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം.

heavy rain latest news all news heavy rain alert red alert oranage alert rain report
Advertisment