Advertisment

ഓഖി പാതയില്‍ ക്യാറിനു പിന്നാലെ മഹയും ; ഇന്നു പലയിടത്തും കനത്ത മഴയ്ക്കു സാധ്യത , 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് ; മഹ ശക്തിപ്രാപിക്കും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : കേരളത്തിൽ ഇന്നു പലയിടത്തും കനത്ത മഴയ്ക്കു സാധ്യത. തീവ്രമഴ സാന്നിധ്യമുള്ള എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ട്.

Advertisment

publive-image

അതേസമയം അറബിക്കടലിൽ രൂപം കൊണ്ട മഹ ചുഴലിക്കാറ്റ് ഉച്ചയ്ക്കു മുൻപു ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് അടുക്കുന്നതിനാല്‍ തീരത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

4.9 മീറ്റര്‍ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്. കനത്ത മഴയെ തുടർന്ന് എംജി സർവകലാശാല ഇന്നു നടത്തനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും .

Advertisment