Advertisment

ഹെഡ്ജ് സ്‌കൂള്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക്‌സ് ജെയിന്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ബി വോക് കോഴ്‌സുകള്‍ ആരംഭിക്കുന്നു

New Update

കൊച്ചി; പ്രമുഖ ധനകാര്യ മാനേജ്‌മെന്റ് കമ്പനിയായ ഹെഡ്ജ് ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സംരംഭമായ ഹെഡ്ജ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് (എച്ച്എസ്എഇ) രാജ്യത്തെ പ്രമുഖ കല്‍പിത സര്‍വകലാശാലകളില്‍ ഒന്നായ ജെയിന്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ബാച്ചലര്‍ ഓഫ് വൊക്കേഷന്‍ (ബി വോക്) ഡിഗ്രി കോഴ്‌സ് ആരംഭിക്കുന്നു. ബാങ്കിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, അക്കൗണ്ടിങ് ആന്‍ഡ് ബിസിനസ് എന്നിവയിലാണ് യുജിസി അംഗീകൃത ത്രിവത്സര കോഴ്‌സുകള്‍ നല്‍കുക. ഈ അക്കാദമിക് വര്‍ഷം മുതല്‍ കോഴ്‌സുകള്‍ ലഭ്യമാക്കും.

Advertisment

publive-image

ജെയിന്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ലഭ്യമാക്കുന്ന കോഴ്‌സുകളുടെ സവിശേഷത പ്രായോഗിക പരിശീലനത്തിന് നല്‍കുന്ന പ്രാധാന്യമാണെന്ന് ഹെഡ്ജ് ഗ്രൂപ്പ് സിഎംഡി അലക്‌സ് കെ. ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിരവധി സ്ഥാപനങ്ങള്‍ ബി വോക് കോഴ്‌സുകള്‍ നല്‍കുന്നുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പരിജ്ഞാനം ലഭിക്കാറില്ല. എന്നാല്‍ ഹെഡ്ജ് നല്‍കുന്ന കോഴ്‌സുകളില്‍ 60-70% പ്രാധാന്യം പ്രായോഗിക പരിശീലനത്തിനാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ യാതൊരു വിധ പരിശീലനവും നല്‍കാതെ തന്നെ കമ്പനികള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് നിയമനം നല്‍കാനാകും.

ഹെഡ്ജ് ഗ്രൂപ്പിന്റെ വിവിധ ഇടപാട് സ്ഥാപനങ്ങളില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിന് അവസരം സൃഷ്ടിക്കും. പരിശീലനകാലത്തെ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം സമ്പാദിക്കാനുമുള്ള അവസരമുണ്ടാകുമെന്നും അലക്‌സ് കെ. ബാബു കൂട്ടിച്ചേര്‍ത്തു.

പഠനത്തിനിടയില്‍ തന്നെ പ്രായോഗിക പരിജ്ഞാനത്തോടൊപ്പം പ്രവര്‍ത്തിപരിചയവും ലഭിക്കുന്ന തരത്തില്‍ വിഭാവനം ചെയ്തിരിക്കുന്ന കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ ജോലി സമ്പാദിക്കാനോ അല്ലെങ്കില്‍ സ്വന്തം സംരംഭം ആരംഭിക്കാനോ വിദ്യാര്‍ഥികള്‍ക്ക് കഴിയുമെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി കോമേഴ്‌സ് വിഭാഗം ഡീനും ഇന്‍ഡസ്ട്രി ഇന്റര്‍ഫേസ് ആന്‍ഡ് കീ പ്രോജക്ട്‌സ് ഡയറക്ടറുമായ ഡോ. ഈശ്വരന്‍ അയ്യര്‍ പറഞ്ഞു.

ഹെഡ്ജ് സ്‌കൂള്‍ ഓഫ് അപ്ലൈഡ് ഇക്കണോമിക്‌സില്‍ നടക്കുന്ന ക്ലാസുകള്‍ നയിക്കുന്നത് സ്ഥാപനത്തിലെ പരിചയസമ്പന്നരായ അധ്യാപകരായിരിക്കും. ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാം. 60 സീറ്റുകളാണ് ഓരോ കോഴ്‌സിനുമുള്ളത്. കോഴ്‌സിലേക്കുള്ള അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ക്ലാസുകള്‍ ആഗസ്റ്റ് 1 മുതല്‍ ആരംഭിക്കും.

എച്ച്എസ്എഇ ഡയറക്ടര്‍ ബിനില്‍ അലക്‌സാണ്ടര്‍, ഹെഡ്ജ് ഗ്രൂപ്പ് സിഒഒ വിനയ് ശശിധരന്‍, ജെയിന്‍ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ടോം ജോസഫ്, പാര്‍ട്ണര്‍ഷിപ്പ്‌സ് റീജിണല്‍ മാനേജര്‍ നന്ദകുമാര്‍ കെ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 93495 12345 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ http://schoolofhedge.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം

Advertisment