Advertisment

തെരുവു നായയുടെ കടിയേറ്റ് കാലൊടിഞ്ഞ കോഴിക്ക് അടിയന്തിര ശസ്ത്രക്രിയ ; സംഭവം കൊല്ലത്ത്..

New Update

കൊല്ലം : തെരുവു നായയുടെ കടിയേറ്റ്‌ കാലൊടിഞ്ഞ കോഴിക്ക്‌ കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ശസ്ത്രക്രിയ നടത്തി. വാളത്തുംഗൽ കാവിന്റെകിഴക്കതിൽ വീട്ടിൽ ഷംസുദ്ദീന്റെ കോഴിക്കാണ്‌ ഞായറാഴ്ച ഉച്ചയ്ക്ക്‌ തെരുവുനായയുടെ കടിയേറ്റത്‌.

Advertisment

publive-image

കാൽ ഒടിഞ്ഞു തൂങ്ങിയനിലയിൽ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ച കോഴിക്ക്‌ അനസ്തേഷ്യ നൽകി ശസ്ത്രക്രിയ നടത്തി. മരുന്നുകളും നൽകി.

ശസ്ത്രക്രിയ ഒന്നരമണിക്കൂർ നീണ്ടു. ഡോ. നിജിൻ ജോസ്‌, ഡോ. അജിത്ത്‌ ബാബു, അമീറ, അജയ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

Advertisment