Advertisment

മുൻ കേന്ദ്ര മന്ത്രി ഡോ. ഹെൻട്രി ഓസ്റ്റിൻ്റെ ജൻമശതാബ്ദി ആഘോഷിച്ചു

New Update

publive-image

Advertisment

ആലപ്പുഴ: മുൻ കേന്ദ്ര മന്ത്രിയും എംഎൽഎയും എഐസിസി ജനറൽ സെക്രട്ടറിയുമായിരുന്ന ഡോ. ഹെൻട്രി ഓസ്റ്റിൻ്റെ ജന്മശതാബ്ദി ആഘോഷം കെപിസിസി - ഒബിസി ഡിപ്പാർട്ടുമെൻ്റ് അമ്പലപ്പുഴ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തി.

പിന്നോക്ക സമുദായത്തെ പ്രതിനിധികരിച്ച് എണാകുളത്തുനിന്ന് എംപിയായ അദ്ദേഹം കേന്ദ്ര മന്ത്രിയായും എഐസിസി ജനറൽ സെക്രട്ടറിയായും പോർച്ചുഗൽ അംബാസിഡറായും സേവനമനുഷ്ഠിച്ചിരുന്നു.

ബംഗ്ലാദേശ് വിഭജന സമയത്ത് പടിഞ്ഞാറൻ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം ഇന്ത്യാ രാജ്യത്തിന് അനുകൂലമാക്കുവാൻ അദ്ദേഹം വഹിച്ച പങ്ക് ഏറെ ശ്രദ്ദേയാകർഷിച്ചതായിരുന്നു.

ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ സാർവ്വദേശീയമായ തലത്തിൽ വ്യക്‌തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയായിരുന്നു ഡോ. ഹെൻട്രി ഓസ്റ്റിനെന്ന് ചടങ്ങ് ഉത്ഘാടനം ചെയ്ത ഒബിസി ഡിപ്പാർട്ട്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് സഹദേവൻ അഭിപ്രായപ്പെട്ടു.

ബ്ലോക്ക് ചെയർമാൻ സജു കളർകോട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ നവാസ്, രതീഷ്, പ്രജിത്ത് പുത്തൻവീട്ടിൽ, വി.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

alappuzha news henry austin
Advertisment