Advertisment

മേലുകാവ് ഹെൻറി ബേക്കർ കോളജിന് യുആർഎഫ് ഗ്ലോബൽ അവാർഡ്

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

മേലുകാവുമറ്റം: ഹെൻറി ബേക്കർ കോളജിന് കൽക്കത്ത ആസ്ഥാനമായുള്ള യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിന്റെ ഗ്ലോബൽ അവാർഡ് ലഭിച്ചു. എക്കോ ഫ്രണ്ട്ലി ക്യാംപസിനുള്ള അവാർഡാണിത്. ഒരു വർഷത്തെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചതിനുശേഷമാണ് അവാര്‍ഡ് നൽകിയത്.

പ്രിൻസിപ്പാൾ ഡോ. ഗിരീഷ് കുമാറിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കപ്പെട്ട പ്ലാസ്റ്റിക്ക് വിമുക്ത ക്യാംപസ്, സൗരോർജ്‌ജ വൈദ്യുതി, എൽ.ഇ.ഡി ബൾബുകൾ, മാലിന്യ പ്ലാന്റുകൾ, ഔഷധ സസ്യ തോട്ടം, മഴവെള്ളസംഭരണി, കിണർ റീചാർജ്ജ്, പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലെ മികവ്, ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് റൂമുകൾ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തുടങ്ങി വിവിധ രംഗങ്ങളിലെ മികവ് വിലയിരുത്തി യുആർഎഫ് ഏഷ്യൻ ജൂറി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുളയുടെ ശുപാർശയോടെയാണ് അവാർഡ്‌ കമ്മറ്റി തിരഞ്ഞെടുത്തത്.

അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എൻഎസ്എസ് വളണ്ടിയർമാരുടെയും സജീവ പങ്കാളിത്തത്തിലായിരുന്നു പദ്ധതികൾ നടപ്പിലാക്കപ്പെട്ടത്.

യൂആർഎഫ് ചീഫ് എഡിറ്ററും അന്താരാഷ്ട്ര ജൂറിയുമായ ഗിന്നസ് സുനിൽ ജോസഫ് അവാർഡ് ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ്. റവ വി.എസ്. ഫ്രാൻസിസിനു കൈമാറി. തദവസരത്തിൽ ക്ലർജി സെക്രട്ടറി റവ. ബിജു ജോസഫ്, ട്രഷറർ റവ.പി.സി. മാത്തുകുട്ടി, ഡോ.ജോസ് മോൻ, അഡ്വ. മാത്യു ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു.

idukki news
Advertisment