Advertisment

എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കുറഞ്ഞത് മഴ കാരണമെന്ന് ഹൈബി ; ഭൂരിപക്ഷം കുറഞ്ഞത് വെള്ളക്കെട്ട് മൂലമെന്ന് വി ഡി സതീശന്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കുറഞ്ഞത് മഴ കാരണമെന്ന് ഹൈബി ഈഡന്‍ എംപി. എറണാകുളത്ത് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് ഹൈബി ഈഡന്‍ പ്രതികരിച്ചു. പ്രതികൂല കാലാവസ്ഥയിലും ഇത്രയും വോട്ട് ലഭിച്ചത് മികച്ച വിജയമെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു.

Advertisment

publive-image

കനത്ത മഴയെ തുടര്‍ന്ന് പല വോട്ടര്‍മാര്‍ക്കും വോട്ട് രേഖപ്പെട്ടുത്താന്‍ സാധിച്ചില്ല. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ പോളിം​ഗ് രാത്രി 11 മണി വരെ നീട്ടിവയ്ക്കുമെന്ന വ്യാജപ്രചരണവും തിരിച്ചടിയായെന്ന് ഹൈബി പറഞ്ഞു.

വോട്ടെടുപ്പ് മാറ്റുമെന്നാണ് പല വോട്ടര്‍മാരും കരുതിയതെന്നും ഹൈബി  പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നീതി കാട്ടിയില്ലെന്ന് വി ഡി സതീശൻ എംഎൽഎയും ആരോപിച്ചു. പോളിം​ഗ് മാറ്റിവെക്കാൻ അപേക്ഷ നൽകിയിട്ടും അനുവദിച്ചില്ല. ഭൂരിപക്ഷം കുറഞ്ഞത് വെള്ളക്കെട്ട് മൂലമെന്നും സതീശന്‍ പറഞ്ഞു.

 

Advertisment