Advertisment

കെ എം ഷാജിയുടെ അയോഗ്യത: ലഘുലേഖയില്‍ എസ് ഐയ്ക്ക് ഹൈക്കോടതിയുടെ കത്ത്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: അഴീക്കോട് എംഎല്‍എ കെ എം ഷാജിക്ക് അയോഗ്യത കല്‍പിക്കാന്‍ ഇടയായ ലഘുലേഖ പോലീസ് കണ്ടെടുത്തതല്ല സിപിഎം നേതാവ് ഹാജരാക്കിയതെന്ന് വാദം. ഇത് സംബന്ധിച്ച് വളപട്ടണം എസ്‌ഐയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ച് കെ.എം.ഷാജി നല്‍കിയ ഹര്‍ജിയിലാണ് നടപടി.

publive-image

വളപട്ടണം പൊലീസ് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ രേഖ യുഡിഎഫ് പ്രാദേശിക നേതാവിന്റെ വീട്ടില്‍നിന്ന് പിടിച്ചെടുത്തെന്നായിരുന്നു എസ്‌ഐയുടെ മൊഴി. ഇസ്ലാം മതവിശ്വാസിയല്ലാത്തവര്‍ക്കു വോട്ട് ചെയ്യരുതെന്നു സൂചിപ്പിക്കുന്ന ലഘുലേഖ ഷാജിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ചെന്നും സ്വഭാവഹത്യ നടത്തുന്ന ലഘുലേഖകള്‍ പ്രചരിപ്പിച്ചെന്നും ആരോപിച്ചായിരുന്നു എംഎല്‍എയുടെ യോഗ്യത ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയത്.

high court
Advertisment