Advertisment

നാല് അഭിഭാഷകരെക്കൂടി ജഡ്ജിമാരായി നിയമിക്കണമെന്ന ശുപാര്‍ശയുമായി കൊളിജിയം സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു

New Update

publive-image

Advertisment

കൊച്ചി: നാല് അഭിഭാഷകരെക്കൂടി ജഡ്ജിമാരായി നിയമിക്കണമെന്ന ശുപാര്‍ശയുമായി കൊളിജിയം സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഹൈക്കോടതി കൊളിജിയം സുപ്രീംകോടതി കൊളീജിയത്തിനു മുന്നിലാണ് ശുപാര്‍ശ ചെയ്യുന്നത്.

അഭിഭാഷകരായ ടി കെ അരവിന്ദ് കുമാര്‍, ബസന്ത് ബാലാജി, കെ എ സഞ്ജീത, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരെയാണ് ജഡ്ജിമാരായി നിയമിക്കുന്നതില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.

ചീഫ് ജസ്റ്റിസിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ശുപാര്‍ശ ചെയ്തവരില്‍ മൂന്നുപേര്‍ നേരത്തെ സര്‍ക്കാര്‍ അഭിഭാഷകരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം, കേന്ദ്ര നിയമ മന്ത്രാലയം എന്നിവയുടെ അംഗീകാരം ലഭിച്ചതിനു ശേഷമേ രാഷ്ട്രപതി വിഞ്ജാപനം പുറപ്പെടുവിക്കൂ. ഇതിനു മുന്‍പ് ശുപാര്‍ശചെയ്ത ഏഴു പേരുകള്‍ ഇപ്പോഴും നിയമമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

Advertisment