Advertisment

തൃശൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ ഇന്നും നാളെയും താപ തരംഗത്തിനു സാധ്യത 

New Update

പത്തനംതിട്ട : തൃശൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ ഇന്നും (3,4) നാളെയും താപതരംഗത്തിനു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ചൂട് പതിവിലും 3 മുതൽ 4 വരെ ഡിഗ്രി സെൽഷ്യസ് വർധിക്കാനാണു സാധ്യതയെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു.

Advertisment

publive-image

തൃശൂരിലെ വെള്ളാനിക്കരയിൽ ഇന്നലെ ചൂട് 40 ഡിഗ്രിയോടടുത്തെത്തി. കേരളത്തിലെ പല ജില്ലകളിലും 38 ഡിഗ്രിയും കടന്ന് ചൂടേറിയ ദിനമായിരുന്നു ഇന്നലെ.

അതേസമയം ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ പല ഭാഗത്തും നേരിയ വേനൽ മഴയ്ക്കുസാധ്യതയുണ്ട്. ചിലയിടങ്ങളിൽ മിന്നലും കാറ്റും പ്രതീക്ഷിക്കാമെന്നും അറിയിപ്പിൽ പറയുന്നു.

hot wave
Advertisment