ബിഗ്ബോസ് ഹൗസില്‍ വന്‍ ട്വിസ്റ്റ്: ഹിമ പുറത്ത്

ഫിലിം ഡസ്ക്
Sunday, September 9, 2018

Hima Out from biggboss malayalam

ബിഗ്ബോസ് ഹൗസില്‍ നിന്നും 77 ദിനത്തില്‍ വീണ്ടും ബിഗ്ബോസ് ഹൗസിലെത്തിയ ഹിമ പുറത്തായി. ഷിയാസ്, അര്‍ച്ചന, അതിഥി,ഹിമ എന്നിവരാണ് ഇത്തവണ എലിമിനേഷന്‍ റൗണ്ടില്‍ എത്തിയത്. ഇതില്‍ ഷിയാസ് ആദ്യം തന്നെ സെയ്ഫാണ് എന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് അര്‍ച്ചനയും പ്രേക്ഷകരുടെ വോട്ടിന്‍റെ അടിസ്ഥാനത്തില്‍ ബിഗ്ബോസ് ഹൗസില്‍ തുടരാം എന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു.

പിന്നീട് അവശേഷിച്ചത് അതിഥിയും ഹിമയും ആയിരുന്നു. ഞാനായിരിക്കും പുറത്താകുക എന്ന് ഹിമ പറഞ്ഞ് കൊണ്ടിരുന്നെങ്കിലും, ഇത്തവണ ക്യാപ്റ്റന്‍ സ്ഥാനത്ത് വിജയിച്ചയാളായിട്ടും അതിഥി പെട്ടിയെടുത്ത് പുറത്തേക്ക് വരാം എന്ന് മോഹന്‍ലാല്‍ പറഞ്ഞു. ചിലകാര്യങ്ങള്‍ മോഹിച്ച് നേടിയാലും അത് അനുഭവിക്കാന്‍ ചിലര്‍ക്ക് യോഗം ഉണ്ടാകില്ലെന്ന് മോഹന്‍ലാല്‍ ഓര്‍മ്മിപ്പിച്ചു.

തന്‍റെ കൈയ്യിലുള്ള സാധനങ്ങളും മറ്റും പങ്കുവച്ചാണ് അതിഥി ചിരിച്ചുകൊണ്ട് ബിഗ്ബോസ് ഹൗസിനോട് വിടപറഞ്ഞത്. എല്ലാവരും ചേര്‍ന്ന് അതിഥിയെ യാത്രയാക്കി. അതിഥി തന്‍റെ ബിഗ്ബോസ് ഹൗസിലെ താന്‍ വളര്‍ത്തിയ ചെടിയും ഏടുത്താണ് അതിഥി വിടവാങ്ങിയത്.

എന്നാല്‍ പിന്നീടാണ് ട്വിസ്റ്റ് നടന്നത് അതിഥിയുടെ വിടവാങ്ങലില്‍ കരഞ്ഞ് കലങ്ങിയ ഹിമയെ ബിഗ്ബോസ് കണ്‍ഫഷന്‍ റൂമിലേക്ക് വിളിക്കുകയും ഇവിടുന്ന് തന്നെ പുറത്തേക്ക് പോകണം എന്ന് ആവശ്യപ്പെട്ടു. പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരാത്തതിനാലാണ് പുറത്താക്കുന്നത് എന്നാണ് ബിഗ് ബോസ് പറഞ്ഞത്.

ഹിമ പോയതോടെ ബിഗ്ബോസ് കണ്ണുകെട്ടി അതിഥിയെ കണ്‍ഫഷന്‍ റൂമില്‍ എത്തിച്ചു. പ്രേക്ഷക പിന്തുണയോടെ അതിഥിയെ വീണ്ടും ബിഗ്ബോസ് ഹൗസില്‍ എത്തിച്ചു. ഇതോടെ ക്യാപ്റ്റനായും അതിഥിക്ക് തുടരാം എന്ന് ബിഗ്ബോസ് അറിയിച്ചു.

×