Advertisment

ഹൈടെക് ഡയഗ്നോസ്റ്റിക് സെന്ററിന് അനുകൂലമായ കോടതി വിധി: വ്യജ വാര്‍ത്ത പരത്തുന്ന യൂട്യൂബ് ചാനലുകള്‍ക്കുള്ള മുന്നറിയിപ്പ്

New Update

കൊച്ചി: ഹൈടെക് ഡയഗ്നോസ്റ്റിക് സെന്ററിറിനെതിരേ വ്യാജവാര്‍ത്ത പരത്തിയതിനെതിരായുള്ള ഹൈക്കോടതി വിധി യൂട്യൂബ് ചാനലുകളിലൂടെ വ്യാജ വാര്‍ത്ത പരത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പ്.

Advertisment

 

publive-image

ഹൈടെക് ഡയഗ്നോസ്റ്റിക് സെന്ററിനെതിരേയും റേഡിയോളജിസ്റ്റ് ഡോ. അമ്പിളി ചന്ദ്രതെിരേയും ചില യൂട്യൂബ് ചാനലുകളില്‍ വന്ന അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനോട് (സി.ഇ.ആര്‍.ടി.) ഹൈക്കോടതി നിര്‍ദേശിച്ച സംഭവം കേരളത്തില്‍ ആദ്യത്തേതാണ്.

ഇതുമായി ബന്ധപ്പെട്ട് ചുമതല സംസ്ഥാന ആഭ്യന്തര സെക്രട്ടറി വഴി സി.ഇ.ആര്‍.ടി അധികൃതര്‍ക്കു നല്‍കിയിട്ടുണ്ട്. മുന്‍പ് വ്യാജവാര്‍ത്തകള്‍ക്കെതിരേ അപകീര്‍ത്തിക്കേസ് നടപടികളാണ് സ്വീകരിച്ചിരുന്നത്. ഈ നിര്‍ദേശത്തോടെ വ്യാജവാര്‍ത്ത സംബന്ധിച്ച മറ്റു കേസുകളിലും തുടക്കം മുതല്‍ക്കുള്ള വാര്‍ത്തകളും പരാമര്‍ശങ്ങളും ആരോപണങ്ങളും നീക്കം ചെയ്യേണ്ടി വന്നേക്കാം.

പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ യൂട്യൂബ് ചാനലുകളില്‍ വരുമ്പോള്‍ ജനം വിശ്വാസത്തിലെടുക്കും. വാര്‍ത്തയുടെ ആധികാരികത പരിശോധിക്കാന്‍ ആരും മിനക്കെടാറില്ല. ഇത് മുതലെടുത്താണ് ഹൈടെക് ഡയഗ്‌നോസ്റ്റിക് സെന്ററിനെതിരേയും വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. എന്നാല്‍, പരാതിയുമായ സ്ഥാപന ഉടമ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ചിത്രം മാറിയത്.

സംഭവത്തിന്റെ ആധികാരികത പരിശോധിച്ച കോടതിക്ക് നിജ്സ്ഥിതി ബോധ്യമാവുകയും സ്ഥാപനത്തിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയുമായിരുന്നു. വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ ഒത്താശ ചെയ്യുന്ന യൂട്യൂബ് ചാനലുകള്‍ നേരായ മാര്‍ഗത്തില്‍ സഞ്ചരിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു കൂടി അപമാനമുണ്ടാക്കുകയാണ്.

ചികിത്സാ പരിശോധനയില്‍ വീഴ്ച്ച സംഭവിച്ചു എന്ന് ആരോപിച്ചാണ് ഇടപ്പള്ളി സ്വദേശിനിയായ വിഷ്ണുപ്രിയയും ഭര്‍ത്താവ് സജയന്‍ രാജനും ചേര്‍ന്നാണ് യൂട്യബ് ചാനലുകളിലൂടെ സ്ഥാപനത്തിലെ ഡോക്ടര്‍ അമ്പിളിക്കെതിരേ ആരോപണം ഉന്നയിച്ചത്. വിഷയത്തില്‍ ഇടപെട്ട ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പരിശോധന നടത്തുകയും സ്ഥാപനത്തിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍, അപകീര്‍ത്തി പ്രചരണം തുടരുന്ന സാഹിചര്യത്തിലാണ് അമ്പിളി ചന്ദ്രന്‍ കോടതിയെ സമീപിച്ചത്.

സംഭവത്തെക്കുറിച്ച് ഡോ. അമ്പിളി പറയുന്നതിങ്ങനെ: 2019 ഒക്ടോബര്‍ 19-നാണ് ഹൈടെക് ലാബില്‍ വിഷ്ണുപ്രിയയ്ക്ക് അള്‍ട്രാസൗണ്ട് പരിശോധന നടത്തിയത്. വയറ്റില്‍ നേരിയ തടിപ്പു കണ്ടെത്തി. തുടര്‍ന്ന് 'ട്യൂമര്‍ മാര്‍ക്കേഴ്‌സ്' എന്ന രക്തപരിശോധന ശിപാര്‍ശ ചെയ്തു. മറ്റൊരിടത്തു നടത്തിയ പരിശോധനയില്‍ മുഴ ഇല്ലെന്നു കണ്ടെത്തി. എന്നാല്‍, മുഴയുണ്ടെന്നു പറഞ്ഞു പേടിപ്പിച്ചെന്ന് ആരോപിച്ചും ചികിത്സാച്ചെലവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടും യുവതി ലാബില്‍ എത്തി ഭീഷണിപ്പെടുത്തി. ബ്ലാക്ക് മെയിലിംഗിനു വഴങ്ങുന്നില്ലെന്നു കണ്ടതോടെ അപകീര്‍ത്തിപ്പെടുത്തുമെന്നായി. യുവതിയും ഭര്‍ത്താവും സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പ്രചാരണം തുടങ്ങുകയായിരുന്നു.

kochi hitech lab
Advertisment