Advertisment

കളമശേരിയിൽ എക്സൈസിന്റെ വൻ ലഹരിമരുന്നു വേട്ട ;  എച്ച്ഐവി ബാധയ്ക്കു വഴി മരുന്നിടുന്ന കൊച്ചിൻ എയ്ഡ്സ് കരിയർ ബൂപ്രെനോർഫിൻ ആംപ്യൂളുകളും നൈട്രാസെപാം ഗുളികകളുമായി ഒരാൾ പിടിയിൽ 

New Update

കൊച്ചി : കളമശേരിയിൽ എക്സൈസിന്റെ വൻ ലഹരിമരുന്നു വേട്ട. എച്ച്ഐവി ബാധയ്ക്കു വഴിമരുന്നിടുന്ന കൊച്ചിൻ എയ്ഡ്സ് കരിയർ ബൂപ്രെനോർഫിൻ ആംപ്യൂളുകളും നൈട്രാസെപാം ഗുളികകളുമായി ഒരാൾ പിടിയിൽ.

Advertisment

publive-image

ഇടപ്പള്ളി ചളിക്കവട്ടം അരിമ്പൂർ വീട്ടിൽ സിബിയാണു(38) പിടിയിലായത്. കൊച്ചിയിലെ എച്ച്ഐവി ബാധിതരായ യുവാക്കളിൽ നല്ലൊരു പങ്കിനും രോഗം പകർന്നു കിട്ടിയത് ഒരേ സിറിഞ്ച് ഉപയോഗിച്ചു പലരിൽ ബൂപ്രെനോർഫിൻ കുത്തിവച്ചതു മൂലമാണെന്നു കണ്ടെത്തി.

ബൂപ്രെനോർഫിൻ ഉപയോഗിച്ചിരുന്നവരിൽ ഭൂരിഭാഗവും ഇപ്പോൾ എച്ച്ഐവി ബാധിതരാണെന്ന് എക്സൈസ് പറയുന്നു.ആലുവ, കൊടികുത്തിമല ഭാഗത്തുള്ള ഏതാനും യുവാക്കളുമായി ചേർന്നാണു പ്രതി ലഹരിമരുന്നു വിൽപന നടത്തിയിരുന്നത്.ഒരിടവേളയ്ക്കു ശേഷമാണ് കൊച്ചിയിൽ വീണ്ടും ലഹരിമരുന്ന് ആംപ്യൂൾ പിടിച്ചെടുക്കുന്നത്.

Advertisment