Advertisment

ഹോഗ് കോളറയ്ക്ക് പ്രതിരോധ വാക്സീൻ നിർമിച്ചു വിതരണം ചെയ്യാൻ മൃഗസംരക്ഷണ വകുപ്പ്

New Update

publive-image

Advertisment

തിരുവനന്തപുരം: പന്നികളെ ഗുരുതരമായി ബാധിക്കുന്ന വൈറസ് രോഗമായ ഹോഗ് കോളറ അഥവാ പന്നിപ്പനിക്ക് (ക്ലാസിക്കൽ സ്വൈൻ ഫീവർ) സ്വന്തമായി പ്രതിരോധ വാക്സീൻ നിർമിച്ചു വിതരണം ചെയ്യാൻ മൃഗസംരക്ഷണ വകുപ്പ്.

തിരുവനന്തപുരം പാലോടുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസിലാണ് (ഐഎഎച്ച് വിബി) വാക്സീൻ നിർമിക്കുക. സംസ്ഥാനത്തു പന്നി വളർത്തുന്നവർക്കു വാക്സീൻ സൗജന്യമായി വിതരണം ചെയ്യാനാണ് തീരുമാനം.

കേന്ദ്ര കാർഷിക ഗവേഷണ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന, യുപിയിലെ ഇന്ത്യൻ വെറ്ററിനറി റിസർച് ഇൻസ്റ്റിറ്റ്യൂട്ടാണ് (ഐവിആർഐ) പന്നിപ്പനിക്ക് പ്രതിരോധ വാക്സീൻ നിർമിക്കുന്നതിനാവശ്യമായ സാങ്കേതികവിദ്യ വികസിപ്പിച്ചത്.

ഈ സാങ്കേതിക വിദ്യ മൃഗസംരക്ഷണ വകുപ്പിനു കൈമാറാൻ തീരുമാനമായി. ഇതു സംബന്ധിച്ച് ഐവിആർഐ അധികൃതരുമായി ഐഎഎച്ച് വിബി ഡയറക്ടർ ഡോ. ടെറൻസ് ബി.റെമഡി ധാരണാപത്രം ഒപ്പിട്ടു. സാങ്കേതികവിദ്യ കൈമാറുന്നതിന് 60 ലക്ഷം രൂപയാണ് മൃഗസംരക്ഷണ വകുപ്പ് നൽകുക.

Advertisment