ഹോളിവുഡ് ഫിലിം ഫെസ്റ്റിവലില്‍ സംവിധായകന്‍ ജെഫറി ലെവി നടി ബേ ലിങിനെ കയറിപ്പിടിച്ച് പരസ്യമായി മാറിലും മുഖത്തും ചുംബിച്ചു. വീഡിയോ വൈറലായി

ഫിലിം ഡസ്ക്
Wednesday, February 14, 2018

ചൈനീസ് അമേരിക്കന്‍ നടിയായ ബേ ലിങിന് പറ്റിയ ഒരബദ്ധത്തിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ലോസ്ഏഞ്ചലസില്‍ നടന്ന ഹോളിവുഡ് ഫിലിം ഫെസ്റ്റിവലായിരുന്നു സംഭവം.

ഹോളിവുഡിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടി റെഡ്കാര്‍പ്പറ്റില്‍ എത്തിയത് വ്യത്യസ്തമാര്‍ന്ന വേഷത്തിലായിരുന്നു. ദി കീ, ഹൈ വോള്‍ട്ടേജ്, റെഡ് കോര്‍ണര്‍ തുടങ്ങിയ ചിത്രങ്ങളിലെ നായികയാണ് ബേ ലിങ്.

റിബണ്‍ പോലുള നേരിയ തുണി കഷ്ണം കൊണ്ട് മാറിടം മറച്ചിരിക്കുന്നു . താഴ്ഭാഗം ഹോളിവുഡ് എന്ന് എഴുതിയ നെയിം പ്ലേറ്റുകൊണ്ടും മറച്ചിരിക്കുന്നു . അങ്ങനെയാണ് നടി റെഡ്കാര്‍പ്പറ്റിലേക്ക് എത്തിയത്.

ഈ വിധത്തില്‍ നടി എത്തിയതോടെ മറ്റാരെയുംപോലെ സംവിധായകന്‍ ജെഫറി ലെവിയുടെയും നിയന്ത്രണം വിട്ടു. എന്നാല്‍ ഇയാള്‍ ബേലിങിനെ ചേര്‍ത്തുപിടിച്ചു ഉമ്മവെച്ചു. പന്തികേട് തോന്നിയ നടി പിന്മാറാന്‍ നോക്കിയെങ്കിലും വീണ്ടും അവളെ ചേര്‍ത്തുപിടിച്ച് മാറിടത്തില്‍ ഉമ്മവെച്ചു.

ഇതൊക്കെ പാപ്പരാസികള്‍ക്കും മറ്റുതാരങ്ങള്‍ക്കും മുന്നിലായിരുന്നു. താരങ്ങള്‍ തമ്മില്‍ പൊതുവേദിയില്‍ കെട്ടിപ്പിക്കുന്നതും ഉമ്മ വെയ്ക്കുന്നതും സാധാരണമാണ്. പിന്നീട് നടി അവിടെ നിന്നും രക്ഷപ്പെട്ട് ഫോട്ടോഷൂട്ട് നടക്കുന്ന സ്‌റ്റേജില്‍ കയറി.

അവിടെ അപ്പോള്‍ അടുത്ത ആള്‍ . സംവിധായകന്‍ ഡേവിഡ് ആര്‍ക്വറ്റേ ആയിരുന്നു അവിടെ നിന്നത് . അദ്ദേഹത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയ്ക്ക് ജഫറി മറ്റൊരു നടിയുമായി വേദിയിലെത്തി. ബേ ലിങിന്റെ പുറകിലായി നിന്ന് അവളെ ചേര്‍ത്തുപിടിച്ചു. പിന്നീട് നാലുപേരും ചേര്‍ന്നുള്ള ഫോട്ടോഷൂട്ടായി.

ബേ ലിങിന് താല്‍പര്യമില്ലെങ്കിലും നടി ഫോട്ടോയ്ക്ക് പോസ് ചെയ്തു. ജഫറി ബേ ലിങിന്റെ മാറിടത്ത് കൈവെച്ചു. അവള്‍ തട്ടിമാറ്റിയപ്പോള്‍ കൈ താഴ്ഭാഗത്തേക്ക് നീക്കാന്‍ ശ്രമിച്ചു.

പാപ്പരാസികള്‍ക്ക് മുന്‍പില്‍ പ്രതികരിക്കാനാവാതെ നടി ചിരിച്ചുകൊണ്ട് നിന്നു. നെയിം പ്ലേറ്റിനിടയ്ക്ക് കൈ പോകുമെന്ന് തോന്നിയപ്പോള്‍ നടി ജഫറിയുടെ കൈമുറുകെ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു .

×