Advertisment

കൊളംബിയ നഗരത്തെ ബാധിച്ച ‘ബാധ’ ഒഴിപ്പിക്കാന്‍ വിചിത്ര മാര്‍ഗ്ഗവുമായി ബിഷപ്പ് ;   ഹെലികോപ്ടറില്‍ പട്ടണത്തിനു മേല്‍ പുണ്യജലം തളിക്കും

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

കൊളംബിയ : നഗരത്തെ ബാധിച്ച ‘ബാധ’ ഒഴിപ്പിക്കാന്‍ വിചിത്ര മാര്‍ഗ്ഗവുമായി ബിഷപ്പ്. കൊളംബിയന്‍ പട്ടണമായ ബ്യുണവെഞ്ചൂറയെ ബാധിച്ച പൈശാചിക ശക്തികളെ ഒഴിപ്പിക്കാന്‍ ആകാശത്ത് നിന്ന് പുണ്യജലം വീഴ്ത്താനാണ് ബിഷപ്പ് ഉദ്ദേശിക്കുന്നത്.

Advertisment

publive-image

ഹെലികോപ്ടറില്‍ പട്ടണത്തിനു മേല്‍ പുണ്യജലം തളിക്കുമെന്ന് ബ്യൂണവെഞ്ചൂറ ബിഷപ്പായ മോണ്‍സിഞ്യോര്‍ റൂബെന്‍ ഡാരിയോ യാരാമിലോ മോണ്ടോയ പറഞ്ഞു. പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷമായിരിക്കും ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള പുണ്യജലം തളിക്കല്‍.

ദാരിദ്ര്യം, മയക്കുമരുന്ന് കള്ളക്കടത്ത്, ആക്രമണങ്ങള്‍ എന്നിവയ്ക്ക് കുപ്രസിദ്ധി നേടിയ പട്ടണമാണ് ബ്യൂണവെഞ്ചൂറ. പട്ടണത്തില്‍ നിന്ന് സാത്താനെ പുറത്താക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ബിഷപ്പ് മോണ്ടോയ ഒരു പ്രാദേശിക റേഡിയോയില്‍ പറഞ്ഞു.

കുറ്റകൃത്യങ്ങളാലും അഴിമതിയാലും മയക്കുമരുന്ന് ഇടപാടുകളാലും മറ്റും നമ്മുടെ പ്രദേശത്തിന് നഷ്ടമായ സമാധാനവും ശാന്തിയും തിരികെ കൊണ്ടുവരാന്‍ കഴിയുമോ എന്നാണ് നോക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു.

Advertisment