Advertisment

ആലപ്പുഴയില്‍ ഹോം നഴ്‌സിന്റെ മര്‍ദ്ദനത്തില്‍ വയോധികയുടെ തുടയെല്ല് പൊട്ടി; ബന്ധുക്കളോട് പറഞ്ഞത് വയോധിക വീണ് പരിക്കേറ്റെന്ന് ! ഒടുവില്‍ സംഭവം പുറത്തറിഞ്ഞത് മകന്‍ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍

New Update

publive-image

ആലപ്പുഴ: വയോധികയെ ക്രൂരമായി മര്‍ദ്ദിച്ച ഹോം നഴ്‌സ് അറസ്റ്റില്‍. ചെട്ടിക്കുളങ്ങര സ്വദേശി വിജയമ്മയെയാണ് (78) കട്ടപ്പന ചെമ്പനാല്‍ ഫിലോമിന എന്ന ഹോം നഴ്‌സ് മര്‍ദ്ദിച്ചത്. ഇവരുടെ ആക്രമണത്തില്‍ വയോധികയുടെ തുടയെല്ല് പൊട്ടി. വിജയമ്മയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വയോധികയ്ക്ക് വീണ് പരിക്കേറ്റുവെന്നാണ് ഫിലോമിന ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ ഇത് വീണതിനെ തുടര്‍ന്നുണ്ടായ പരിക്കല്ലെന്ന് ആശുപത്രി അധികൃതര്‍ വിജയമ്മയുടെ മകനെ അറിയിച്ചു. തുടര്‍ന്ന് വീട്ടിലെ സിസിടിവി ദൃശ്യം മകന്‍ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഫെബ്രുവരി 20 നാണ് സംഭവം നടന്നത്.

Advertisment