Advertisment

'ഹോർത്തൂസ് മലബാറിക്കസ്' : സനീഷ് സദാശിവന്റെ പുസ്തകം പ്രകാശനം ചെയ്തു

New Update

publive-image

ആലപ്പുഴ : ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യുറോയിലെ ക്യാമറാമാനായ സനീഷ് സദാശിവൻ രചിച്ച ഹോർത്തൂസ് മലബാറിക്കസ് എന്ന പുസ്തകത്തിന്റെ പ്രകാശനം കൃഷി മന്ത്രി പി പ്രസാദ് നിർവഹിച്ചു. ആലപ്പുഴ അർക്കാഡിയ റീജൻസിയിൽ നടന്ന ചടങ്ങിൽ എറണാകുളം മഹാരാജാസ് കോളേജിലെ ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ : എം എച്ച് രമേശ് കുമാറിന് പുസ്തകം നൽകിയാണ് മന്ത്രി പ്രകാശനം നിർവ്വഹിച്ചത്. മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസർ സ്മിത ബാലൻ പുസ്തകം പരിചയപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ അഭിലാഷ് ജി നായർ, പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ആർ രാജേഷ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

റിപ്പോർട്ടർ: ഉമേഷ് ആലപ്പുഴ

Advertisment