Advertisment

പ്രവര്‍ത്തകര്‍ പങ്കെടുത്തത് പൗരത്വ നിയമ ഭേദഗതിക്കെതിരെ ; പി കെ കുഞ്ഞാലിക്കുട്ടി

New Update

തിരുവനന്തപുരം : യുഡിഎഫ് പ്രവര്‍ത്തകര്‍ മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തെന്ന ആരോപണത്തില്‍ വിശദീകരണവുമായി പി കെ കുഞ്ഞാലിക്കുട്ടി എംപി. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ആളുകള്‍ മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തത്. സദുദ്ദേശത്തോടെ ആളുകള്‍ ചെയ്തതാണ്. ഇക്കാര്യങ്ങളിലൊക്കെ മഷിയിട്ട് നോക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

യുഡിഎഫ് കോഴിക്കോട്ട് നടത്തിയ സമ്മേളനത്തിലും എല്ലാ പാര്‍ട്ടിക്കാരും പങ്കെടുത്തിരുന്നു. കെ മുരളീധരന്റെ പ്രസ്താവനയില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന് വോട്ട് ചെയ്തവരും ഇടതു മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തുവെന്ന് കെ മുരളീധരന്‍ എംപി ഇന്നലെ പറഞ്ഞിരുന്നു. ഭയത്തിലായ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷകരാകാന്‍ യുഡിഎഫിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് കോണ്‍ഗ്രസ് വേദിയിലായിരുന്നു മുരളീധരന്റെ വിമര്‍ശനം.

Advertisment