Advertisment

കു​ടും​ബവ​ഴ​ക്കി​നെ തു​ട​ർ​ന്ന് യുവതി വെ​ട്ടേ​റ്റ് മ​രി​ച്ചു ; ഭ​ർ​ത്താ​വ് അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

മ​റ​യൂ​ർ: കു​ടും​ബവ​ഴ​ക്കി​നെ തു​ട​ർ​ന്ന് യുവതി വെ​ട്ടേ​റ്റ് മ​രി​ച്ചു. കാ​ന്ത​ല്ലൂ​ർ മി​ഷ്യ​ൻ വ​യ​ൽ ആ​ദി​വാ​സി​ കോ​ള​നി​യി​ലെ ശു​ഭ (35) ആ​ണ് മ​രി​ച്ച​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് ജ്യോ​തി​മു​ത്തു(50)​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Advertisment

publive-image

കഴിഞ്ഞ രാത്രിയാണ് സം​ഭ​വം. സ​മീ​പവാ​സി​ക​ൾ മ​റ​യൂ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെത്തു​ട​ർ​ന്ന് ര​ക്തം വാ​ർ​ന്ന് കി​ട​ന്ന ശു​ഭ​യെ മ​റ​യൂ​രി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ത​മി​ഴ്നാ​ട്ടി​ലെ ഉ​ദു​മ​ല​പേ​ട്ട​യി​ലേ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ വീ​ടി​നു സ​മീ​പ​ത്ത് ത​ന്നെ ഉ​ണ്ടാ​യി​രു​ന്ന ഭർത്താവിന് കസ്റ്റഡിയിലെടുത്തിരുന്നു.

Advertisment