Advertisment

ജാതിത്തോട്ടത്തിൽ വച്ച് കഴുത്ത് ഞെരിച്ച് കൊന്നു, പിന്നാലെ മൃതദേഹം നഗ്നമാക്കി ക്രൂരമായ ലെെംഗിക അതിക്രമം, ശേഷം ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി മഹേഷ് പൊലീസ് സ്റ്റേഷനിൽ: രത്നവല്ലി കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ

New Update

publive-image

Advertisment

കൊച്ചി; കൊച്ചിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിലായി. കാലടി കാഞ്ഞൂരിൽ ഇന്നലെ രാത്രിയാണ് നാടിനെ ഞെട്ടിച്ച സംഭവം. തമിഴ്‌നാട് തെങ്കാശി സ്വദേശിനി രത്‌നവല്ലി (35) യാണ് ഭർത്താവിൻ്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. ഭാര്യയെ ക്രൂരമായി വധിച്ചതിനു പിന്നാലെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമം നടത്തിയിരുന്നു. കൊലപാതകം നടത്തിയതിന് പിന്നാലെ രത്‌നവല്ലിയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ് മഹേഷ് കുമാർ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് പ്രതിയോട് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചെങ്കിലും അതിനൊന്നും കൃത്യമായ മറുപടി പറഞ്ഞില്ല. ഇതോടെ പൊലീസിൻ്റെ സംശയം ബലപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് ഇയാൾക്കൊപ്പം വീട്ടിലെത്തുകയായിരുന്നു. അവിടെ വച്ച് മഹേഷ് കുമാറിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിലാണ് തൊട്ടടുത്തുള്ള ജാതിത്തോട്ടത്തിൽ ഭാര്യയുടെ മൃതദേഹമുണ്ടെന്ന് പ്രതി പൊലീസിനോട് വ്യക്തമാക്കുന്നത്.

ഇതിനുപിന്നാലെ പൊലീസ് ജാതിത്തോട്ടത്തിൽ പരിശോധന നടത്തി. അവിടെ മൃതദേഹം കാണുകയായിരുന്നു. അതേസമയം നഗ്നമായ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. കൊലപാതക ശേഷം മൃതദേഹത്തോട് മഹേഷ് കുമാർ ക്രൂരമായ ലൈംഗിക അതിക്രമവും നടത്തിയിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

തുടർന്ന് ഇയാളെ പൊലീസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കി. ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നതാണെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. തമിഴ്‌നാട് സ്വദേശികളായ ദമ്പതികൾ ദീർഘനാളായി കാലടിയിൽ താമസിച്ചുവരികയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അടുത്ത കാലത്തായി ദമ്പതികൾ ഇരുവരും തമ്മിൽ അസ്വരാസ്യങ്ങൾ നിലനിന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്.

Advertisment