Advertisment

തിരുവനന്തപുരത്ത് ഭാര്യയുടെ വായില്‍ തുണി തിരുകിയ ശേഷം ഭര്‍ത്താവ് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി...സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

New Update

തിരുവനന്തപുരം : തിരുവനന്തപുരം പുല്ലുവിളയില്‍ യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച്‌ കൊന്നു. ഇന്ന് ഉച്ചയോടെയാണ് ഷൈനി എന്ന യുവതിയെ ഭര്‍ത്താവ് നിജു കൊലപ്പെടുത്തിയത്‌. ഭര്‍ത്താവ് നിജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

publive-image

ഷൈനിയുടെ വായില്‍ തുണി തിരുകിയ ശേഷം കഴുത്ത് ഞെരിച്ച്‌ കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഷൈനിയെ ഭര്‍ത്താവിന് സംശയമായിരുന്നെന്നും ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും പൊലീസ് പറയുന്നു.ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

husband murder wife
Advertisment