Advertisment

വളരെ പൊസീറ്റിവായിട്ടുള്ള പ്രതികരണമാണ് മണ്ഡലത്തിലെ എല്ലാ കോണുകളില്‍ നിന്നും ലഭിക്കുന്നത് ; എംഎല്‍എ ആയി പ്രവര്‍ത്തിച്ച കഴിഞ്ഞ എട്ട് വര്‍ഷവും ജനങ്ങള്‍ക്കിടയില്‍ നിന്നാണ് ഞാന്‍ പ്രവര്‍ത്തിച്ചത് ; ശുഭപ്രതീക്ഷയോടെയാണ് ഇന്ന് ഞാന്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കുന്നത് ;  ഹൈബി ഈഡന്‍

New Update

കൊച്ചി: തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാമെന്ന ഉറച്ച പ്രതീക്ഷയില്‍ എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍.

Advertisment

publive-image

പ്രചാരണത്തില്‍ വളരെ പൊസീറ്റിവായിട്ടുള്ള പ്രതികരണമാണ് മണ്ഡലത്തിലെ എല്ലാ കോണുകളില്‍ നിന്നും ലഭിക്കുന്നത്. പ്രചാരണത്തിലുടനീളം നല്ല സ്വീകരണമാണ് ആളുകളില്‍ നിന്നുമുണ്ടായത്.

എല്ലാ മേഖലയില്‍ നിന്നുമുള്ള ജനങ്ങളില്‍ നിന്നും സ്നേഹം ലഭിച്ചു. എംഎല്‍എ ആയി പ്രവര്‍ത്തിച്ച കഴിഞ്ഞ എട്ട് വര്‍ഷവും ജനങ്ങള്‍ക്കിടയില്‍ നിന്നാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. എറണാകുളത്തിന്‍റെ വികസനം ഉറപ്പാക്കാന്‍ എല്ലാ തരത്തിലും ശ്രമിച്ചു.

പ്രളയകാലത്തും ശേഷവും ദുരിതബാധിതര്‍ക്കൊപ്പം ഞാനുണ്ടായിരുന്നു. ശുഭ പ്രതീക്ഷയോടെയാണ് ഇന്ന് ഞാന്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കുന്നത്. -ഹൈബി പറഞ്ഞു

Advertisment