Advertisment

വീട്ടില്‍ ഇരുന്ന് ഓര്‍ഡര്‍ ചെയ്യാം, ഭക്ഷ്യവസ്തുക്കള്‍, പലവ്യഞ്ജനം, മരുന്ന് തുടങ്ങിയവ ഹൈപ്പര്‍ഗോ വീട്ടിലെത്തിക്കും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കോവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ച് വിട്ടില്‍ ഇരുന്ന് തന്നെ അവശ്യസാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം ഹൈപ്പര്‍ ഗോ ആപ്പിലൂടെ. ഓര്‍ഡര്‍ ലഭിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മരുന്ന് ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ ഹൈപ്പര്‍ഗോ ആപ്പ് വീട്ടിലെത്തിക്കും. തുടക്കത്തില്‍ കൊച്ചിയിലാണ് ഹൈപ്പര്‍ഗോയുടെ സേവനം ലഭ്യമാകുക. ഡെലിവറി ചാര്‍ജ്ജ് നല്‍കേണ്ടതില്ലെന്നതാണ് പ്രത്യേകത.

Advertisment

publive-image

മരുന്ന്,ഭക്ഷണം, പച്ചക്കറി, പഴവര്‍ഗങ്ങള്‍, പലചരക്ക് തുടങ്ങിയ അവശ്യസാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഇനി പല ആപ്പുകള്‍ ഉപയോഗിക്കേണ്ടതില്ല, എല്ലാം ഒരുക്കുടക്കീഴില്‍ ഒരുക്കുകയാണ് ഹൈപ്പര്‍ഗോ ഡെലിവറി ആപ്പ്. ആപ്പിലൂടെ മരുന്ന് ഓര്‍ഡര്‍ ചെയ്താല്‍ പതിനഞ്ച് ശതമാനം വരെ കിഴിവും ലഭിക്കും. ഇതിനായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ (https://play.google.com/store/apps/details?id=com.hypergo.customer&hl=en) നിന്ന് ഹൈപ്പര്‍ഗോ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മതി. അവശ്യസാധനങ്ങള്‍ 8078274813 എന്ന നമ്പരില്‍ വാട്‌സ്ആപ്പ് വഴിയും ഓര്‍ഡര്‍ ചെയ്യാം.

ഉപഭോക്തക്കള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേകം പ്ലാറ്റ്‌ഫോമാണ് തയാറാക്കിയിരിക്കുന്നത്. ഈ ആപ്പിലൂടെ കോവിഡ് കാലത്ത് ഹോട്ടലുടമകള്‍ക്കും വ്യാപാരികള്‍ക്കും തങ്ങളുടെ സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി വിറ്റഴിക്കാനും അത് വഴി ആദായം നേടാനും കഴിയും. ഇതിനായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന്(https://play.google.com/store/apps/details?id=com.hypergo.merchant&hl=en) ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മതി.

ഓരോ വ്യാപാര സ്ഥാപനങ്ങള്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ഓര്‍ഡര്‍ സ്വീകരിക്കാനും ഇതിലൂടെ സാധിക്കും. കോവിഡ് പ്രതിസന്ധി നേരിടുന്ന വ്യാപാരികള്‍ക്കും പുറത്തിറങ്ങി സാധനങ്ങള്‍ വാങ്ങാന്‍ ബുദ്ധിമുട്ടുന്ന ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്നതാണ് ഹൈപ്പര്‍ഗോയുടെ ഹോം ഡെലിവറി.

hyppergo
Advertisment