Advertisment

സച്ചിന്‍ പൈലറ്റ് ഏറ്റവും മികച്ചതും തിളക്കമാര്‍ന്നതുമായ നേതാവായാണ് താന്‍ കാണുന്നതെന്ന് ശശി തരൂര്‍; സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നതില്‍ സങ്കടം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നതില്‍ സങ്കടമുണ്ടെന്ന് ശശി തരൂര്‍ എംപി. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം.

'സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നത് ഞാന്‍ സങ്കടത്തോടെയാണ് കാണുന്നത്. അദ്ദേഹത്തെ മികച്ചതും തിളക്കമാര്‍ന്നതുമായ നേതാവായാണ് ഞാന്‍ പരിഗണിക്കുന്നത്. ഇത്തരത്തിലൊരു സാഹചര്യം സംഭവിച്ചില്ലായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. പാര്‍ട്ടി വിടുന്നതിന് പകരം അദ്ദേഹത്തിന്റെയും നമ്മുടെയും സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി പാര്‍ട്ടിയെ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തില്‍ പങ്കുചേരണം'-തരൂര്‍ കുറിച്ചു.

അതേസമയം, രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി പദത്തില്‍ നിന്നും പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കം ചെയ്‌തെങ്കിലും പാര്‍ട്ടിയില്‍ നിന്ന് സച്ചിന്‍ പൈലറ്റിനെ ഇതുവരെ പുറത്താക്കിയിട്ടില്ല. പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Advertisment