Advertisment

എനിക്ക് എന്റെ പള്ളി തിരികെ വേണം’; അയോധ്യ വിധിയെ പരസ്യമായി എതിര്‍ത്ത് വീണ്ടും ഒവൈസി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: അയോധ്യ വിധിയെ പരസ്യമായി എതിര്‍ത്ത് വീണ്ടും ഹൈദരാബാദ് എംപിയും എഐഎംഐഎം അദ്ധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസി. പള്ളി തനിക്ക് തിരികെ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഒവൈസി രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഒവൈസി ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

publive-image

നേരത്തെ അഞ്ചേക്കര്‍ ഭൂമി ഔദാര്യമായി വേണ്ടെന്ന ഒവൈസിയുടെ പരാമര്‍ശത്തിനെതിരെ ബറൈലിയിലെ ഇസ്ലാമിക പണ്ഡിതന്‍മാര്‍ നേരിട്ട് രംഗത്തെത്തിയിരുന്നു. തന്നെ സംബന്ധിച്ച് ഭരണഘടനയാണ് ഏറ്റവും വലുത്.

എന്നാല്‍ സുപ്രീം കോടതി വിധിയെ എതിര്‍ക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. ഭരണഘടനക്ക് എതിരായ എന്തിനെയും താന്‍ എതിര്‍ക്കുമെന്നും ഒരു ദേശീയ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഒവൈസി പറഞ്ഞു.

അഞ്ചേക്കർ ഭൂമി വേണ്ടെന്ന ഒവൈസിയുടെ പ്രസ്താവനയിൽ ഒവൈസി സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നും ഉത്തര്‍പ്രദേശിലെ മുസ്ലീങ്ങളുടെ കാര്യത്തില്‍ ഇടപെടണ്ടെന്നും ഇസ്ലാമിക പണ്ഡിതനായ ടന്‍സീം-ഇ-ഉലെമ വ്യക്തമാക്കിയിരുന്നു.

Advertisment