Advertisment

സ്മാര്‍ട്ട് ഫോണ്‍ വീശി പേമെന്റ് നടത്താവുന്ന സംവിധാനവുമായി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: കാര്‍ഡ് സ്വൈപ്പ് ചെയ്ത് പേമെന്റുകള്‍ നടത്തുന്നതിനു പകരം കയ്യിലുള്ള സ്മാര്‍ട്ട് ഫോണ്‍ വീശി ഇടപാടുകള്‍ അനായാസം പൂര്‍ത്തിയാക്കാവുന്ന സെയ്ഫ്‌പേ സംവിധാനവുമായി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്.

ഒരാഴ്ചയ്ക്കുള്ളില്‍ ഈ സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) സംവിധാനമുള്ള പിഒഎസ് യന്ത്രങ്ങളിലാണ് ഇങ്ങനെ മൊബൈല്‍ ഫോണ്‍ വീശി ഡെബിറ്റ് കാര്‍ഡ് പേമെന്റുകള്‍ നടത്താവുന്ന സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് മൊബൈല്‍ ആപ്പുമായി ഡെബിറ്റ്കാര്‍ഡിനെ ലിങ്ക് ചെയ്താണ് ഈ ഡിജിറ്റല്‍ പേമെന്റ് സംവിധാനം. ഇതു വഴി സമ്പര്‍ക്കരഹിതമായി പേമന്റുകള്‍ നടത്താം.

കാര്‍ഡിലും ഫോണിലും മറ്റാരുടേയും സ്പര്‍ശനമേല്‍ക്കാതെ, കൈമാറാതെ ഇടപാടു പൂര്‍ത്തിയാക്കാം എന്നതാണ് സവിശേഷത. 2000 രൂപ വരെയുള്ള പേമെന്റുകളെ സെയ്ഫ്‌പേ വഴി സാധ്യമാകൂ. ഒരു ദിവസം പരമാവധി 20,000 രൂപയുടെ ഇടപാടുകള്‍ നടത്താം.

ബാങ്ക് ഉപഭോക്താക്കള്‍ക്ക് അവരുടെ ഡെബിറ്റ് കാര്‍ഡ് മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ച് ഈ സൗകര്യം ഉപയോഗിക്കാം. ഉപഭോക്താവിന് ഇഷ്ടാനുസരം ഇതു വേര്‍പ്പെടുത്തുകയും ചെയ്യാം.

സെയ്ഫ്‌പേ ഫീച്ചര്‍ വിജയകരമായി പരീക്ഷിച്ചതാണെന്നും ലളിതവും സുരക്ഷിതവുമായി ഈ പേമെന്റ് സംവിധാനം വീസ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് അറിയിച്ചു.

banking
Advertisment