Advertisment

ഇടുക്കിയിലേത് അതിസങ്കീർണ്ണമയ സാഹചര്യം: കോവിഡ് രോ​ഗം സ്ഥിരീകരിച്ച ഡോക്ടർ ഇന്നും ഡ്യൂട്ടിക്കെത്തി : ഡോക്ടറുമായി ബന്ധപ്പെട്ട ആരോഗ്യപ്രവര്‍ത്തകരെയും രോ​ഗികളെയും നിരീക്ഷണത്തിലാക്കും: ഏലപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രം താല്‍ക്കാലികമായി അടയ്ക്കും

New Update

ഇടുക്കി: ഇടുക്കി ഏലപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രം താല്‍ക്കാലികമായി അടയ്ക്കും. കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ഇന്ന് ഡ്യൂട്ടിക്കെത്തിയിരുന്നു. ഡോക്ടറുമായി ബന്ധപ്പെട്ട ആരോഗ്യപ്രവര്‍ത്തകരെയും നിരീക്ഷണത്തിലാക്കും.

Advertisment

publive-image

ഏപ്രില്‍ 15 മുതല്‍ കോവിഡ് സ്ഥിരീകരിച്ച വനിതാ ഡോക്ടര്‍ പരിശോധിച്ച രോഗികളുടെ കണക്കെടുപ്പുകള്‍ പുരോഗമിക്കുകയാണ്. കൂടാതെ ഡോക്ടര്‍മായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റ് ഡോക്ടര്‍മാര്‍ പരിശോധിച്ച രോഗികളുടെയും സ്രവം പരിശോധിക്കാനുമാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയില്‍ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കും കോട്ടയത്ത് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കുമാണ് രോഗബാധ. ഇടുക്കിയില്‍ രോഗം ബാധിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നും രണ്ടുപേര്‍ തമിഴ്‌നാട്ടില്‍ നിന്നുമെത്തിയവരാണ്.

Advertisment