Advertisment

ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ച മേഖലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു: ഏലപ്പാറ, ഇരട്ടയാര്‍, വണ്ടന്മേട്, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകൾ മെയ് മൂന്ന് വരെ അടച്ചിടും

New Update

ഇടുക്കി: ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ച മേഖലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഏലപ്പാറ, ഇരട്ടയാര്‍, വണ്ടന്മേട്, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളിലാണ് മെയ് മൂന്ന് വരെ സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

Advertisment

publive-image

ഇടുക്കി ജില്ലയില്‍ നിന്നുള്ള ആറ് പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കുമാണ് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത്. രണ്ട് ജില്ലകളിലുമായി 21 പേര്‍ക്കാണ് കഴിഞ്ഞ നാല് ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ കൂടുതല്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഹൈറേഞ്ചില്‍ ഏലപ്പാറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ പോസിറ്റീവ് ആയതോടെ ഇവിടുത്തെ ജീവനക്കാരെയും കഴിഞ്ഞ ദിവസം ചികിത്സക്ക് എത്തിയവരേയും നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആള്‍ ഏപ്രില്‍15 ന് ആശുപത്രിയില്‍ ചികിത്സക്ക് എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡോക്ടറുടെ സാമ്പിള്‍ പരിശോധിച്ചത്. പരിശോധനാ ഫലം വരുന്നതിനു മുമ്പ് ഡോക്ടറെ വീണ്ടും ഡ്യൂട്ടിക്ക് നിയോഗിച്ചത് വീഴ്ചയായെന്നാണ് വിലയിരുത്തല്‍.

Advertisment