Advertisment

മരച്ചുവട്ടില്‍ ഇരുന്ന് വിശ്രമിക്കുകയായിരുന്ന വീട്ടമ്മ തലയില്‍ മരച്ചില്ല വീണ് മരിച്ചു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ചെറുതോണി: മരച്ചുവട്ടില്‍ ഇരുന്ന് വിശ്രമിക്കുകയായിരുന്ന വീട്ടമ്മ തലയില്‍ മരച്ചില്ല വീണ് മരിച്ചു. ഭൂമിയാകുളം തൊട്ടിയില്‍ തങ്കച്ചന്റെ ഭാര്യ എല്‍സി(51) ആണ് മരിച്ചത്. പുല്ല് മുറിച്ച്‌ കഴിഞ്ഞ് വീശ്രമിക്കുന്നതിന് ഇടയിലായിരുന്നു അപകടം.

Advertisment

publive-image

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ടെയാണ് സംഭവം. വീടിനു സമീപത്തെ പുരയിടത്തില്‍ ഭര്‍ത്താവിനൊപ്പം പുല്ലുചെത്തുന്നതിനും വിറക് ശേഖരിക്കുന്നതിനുമായി വീട്ടമ്മ പോയിരുന്നു. ചെത്തിയ പുല്ലിലെ ഒരുകെട്ട് വീട്ടില്‍കൊണ്ടുവയ്ക്കാന്‍ ഭര്‍ത്താവിന് നല്‍കിയതിന് ശേഷം എല്‍സി മരച്ചുവട്ടിലിരുന്ന് വിശ്രമിക്കുമ്ബോഴാണ് സംഭവം.

പറമ്ബിലെ റബര്‍ മരങ്ങള്‍ കഴിഞ്ഞ ദിവസം മുറിച്ചിരുന്നു. അതിന്റെ ചില്ലകളില്‍ ഒന്ന് മരത്തിന് മുകളില്‍ തങ്ങി നിന്നത് വീട്ടമ്മയുടെ മേല്‍ വീഴുകയായിരുന്നു. ഭര്‍ത്താവ് വീട്ടില്‍ പോയി തിരികെ എത്തിയപ്പോള്‍ ഭാര്യ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. ഉടനെ മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Advertisment