Advertisment

ഇടുക്കിയില്‍ ആത്മഹത്യ ചെയ്ത എസ്ഐ അനിൽ കുമാറിന്‍റെ മൃതദേഹം സംസ്‍കരിച്ചു... സഹപ്രവർത്തകര്‍ക്കെതിരെ കുടുംബം...എസ്ഐക്കെതിരെ ചിലർ നിരന്തരം വ്യാജപരാതികൾ നൽകിയിരുന്നുവെന്ന് ഭാര്യ

New Update

ഇടുക്കി: ഇടുക്കി വാഴവരയിൽ ആത്മഹത്യ ചെയ്ത എസ്ഐ അനിൽ കുമാറിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‍കരിച്ചു.

Advertisment

publive-image

തൃശ്ശൂർ പൊലീസ് അക്കാദമിയിലെ എസ്ഐ ആയ സി കെ അനിൽകുമാറിനെ ഇന്നലെ ഉച്ചയ്ക്കാണ് വാഴവരയിലെ വീട്ടുവളപ്പിൽആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മൃതദേഹത്തിൽ നിന്ന് കിട്ടിയ ആത്മഹത്യാക്കുറിപ്പിൽ

സഹപ്രവർത്തകരായ നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത ആരോപണമാണുള്ളത് .

എഎസ്ഐ രാധാകൃഷ്ണൻ, സിപിഒമാരായ നസീർ, സുരേഷ്, അനിൽ എന്നിവർ തന്നെ നിരന്തരം ദ്രോഹിച്ചിരുന്നു. രാധാകൃഷ്‍ണന്‍റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷണം വേണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

അനിൽകുമാർ സഹപ്രവർത്തകരിൽ നിന്ന് കടുത്ത മാനസിക സമ്മർദ്ദമേറ്റിരുന്നതായി കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി അനിൽകുമാർ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ഇതേ അക്കാദമിയിലെ പൊലീസുകാരി കൂടിയായ ഭാര്യ പ്രിയ

പറഞ്ഞു.

എസ്ഐക്കെതിരെ ചിലർ നിരന്തരം വ്യാജപരാതികൾ നൽകിയിരുന്നതായി ഭാര്യയും , പലപ്പോഴും അവധി നിഷേധിച്ചിരുന്നതായി സഹോദരനും ആരോപിച്ചു. ഇടുക്കി ക്രൈംബ്രാഞ്ചിനാണ് കേസിൽ അന്വേഷണച്ചുമതല.

idukki suicide
Advertisment