Advertisment

പൗരത്വ ഭേദഗതി ബിൽ: ഇടുക്കിയില്‍ കോൺഗ്രസിന്‍റെ കളക്ടറേറ്റ് മാർച്ച് ശനിയാഴ്ച

New Update

publive-image

Advertisment

തൊടുപുഴ. പൗരത്വ ദേദഗതി ബില്ലിനെതിരെ കെ.പി.സി സി ആഹ്വാനം ചെയ്ത കളക്ടറേറ്റ് മാർച്ച് ശനിയാഴ്ച രാവിലെ  11 ന് നടക്കുമെന്ന് ഡി.സി സി വാർത്താ കുറുപ്പിൽ അറിയിച്ചു.

രാവിലെ 10:30 ന് മാർച്ച് ആരംഭിക്കുന്ന മാർച്ച് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടികല്ലാർ അദ്ധ്യക്ഷത വഹിക്കും.

മുൻ എം എൽ എ മാരായ ഇ.എം അഗസ്തി, എ.കെ മണി കെ.പി സി സി എക്സിക്യൂട്ടീവ് അംഗങ്ങളായ എം റ്റി തോമസ്, ജോയ് തോമസ്, റോയി.കെ പൗലോസ്, യു ഡി എഫ് ജില്ല ചെയർമാൻ എസ് അശോകൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

കേന്ദ്ര സംസ്ഥന സർക്കാരുകളുട ദുർഭരണത്തിനെതിരെയും വിലക്കയറ്റം, സ്ത്രീ പീഡനം, പി.എസ്.സി റാങ്ക് ലിസ്റ്റിലെ അനധികൃത തിരിമറി , മാർക്ക് ദാനം തുടങ്ങിയ വിഷയങ്ങളും മാർച്ചിൽ ഉന്നയിക്കും.

idukki
Advertisment