Advertisment

ഇടുക്കിയില്‍ യുഡിഎഫ് ധർണ ഒക്ടോബര് 11 നും കോൺഗ്രസ് ജില്ലാ ധർണ 15 നും. ഡിസിസി യോഗങ്ങൾ തിങ്കളും ചൊവ്വയും

author-image
സാബു മാത്യു
New Update

publive-image

Advertisment

തൊടുപുഴ : ബ്രൂവറി,ഡിസ്റ്റിലറി അഴിമതി, ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ പാളിച്ച ,പെട്രോൾ -ഡീസൽ വില വർദ്ധന,സാലറി ചലഞ്ചു ഭീഷണി ,തുടങ്ങിയ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ ചൂണ്ടിക്കാട്ടി ഒക്ടോബര് 11 നു യു ഡി എഫ് നിയോജകമണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളിൽ നടത്തുന്ന ധർണ്ണ സമരങ്ങൾ വിജയിപ്പിക്കുമെന്നു ഡി സി സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു .

റഫാൽ ഇടപാടിലെ അഴിമതി അന്വേഷിക്കുക ,പെട്രോൾ ഡീസൽ ,പാചക ഗ്യാസ് വില വർദ്ധനവ് പിൻവലിക്കുക , എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഒക്ടോബര് 15 നു രാവിലെ പതിനൊന്നിന് ചെറുതോണി ബി എസ്‌ എൻ എൽ സേവനകേന്ദ്രത്തിന്റെ മുമ്പിൽ ഡി സി സി യുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തുമെന്നും അദ്ദേഹം അറിയിച്ചു .

പരിപാടികളുടെ വിജയത്തിനായി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ സംയുക്ത യോഗം ഇന്ന് (തിങ്കൾ ) ഉച്ചകഴിഞ്ഞു രണ്ടിന് താലൂക്ക് ആസ്ഥാനങ്ങളിൽ ചേരും .നാളെ (ചൊവ്വ )ജില്ലയിലെ മുഴുവൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളും (തൊടുപുഴ നിയോജകമണ്ഡലം ഒഴികെ ) ഉച്ചകഴിഞ്ഞു രണ്ടിന് യോഗം ചേരുമെന്നും ഡി സി സി പ്രസിഡന്റ് അറിയിച്ചു .

idukki con
Advertisment